യൂറോപ്യന്‍ യൂണിയന്‍റെ സേഫ് ട്രാവല്‍ ലിസ്റ്റില്‍ കുവൈത്തും

  • 25/09/2021

കുവൈത്ത് സിറ്റി: കൊവിഡ് സാഹചര്യങ്ങള്‍ വിലയിരുത്തി സുരക്ഷ ഉറപ്പുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് കുവൈത്തിനെയും ചേര്‍ത്ത് യൂറോപ്യന്‍ യൂണിയന്‍. രണ്ടാഴ്ച കൂടുമ്പോഴാണ് യൂറോപ്യന്‍ യൂണിയന്‍ കൗണ്‍സില്‍ ഓഫ് മിനിസ്റ്റേഴ്സ് സേഫ് ട്രാവല്‍ ലിസ്റ്റ് പുതുക്കുന്നത്. 

യൂറോപ്പിന് പുറത്തുള്ള രാജ്യങ്ങളെയാണ് പട്ടികയില്‍ ഉള്‍പ്പെടുത്തുക. അങ്ങനെ ലിസ്റ്റില്‍ വരുന്ന രാജ്യങ്ങള്‍ക്ക് യുറോപ്യന്‍ രാജ്യങ്ങള്‍ അതിര്‍ത്തികള്‍ തുറന്ന് കൊടുക്കണം. പുതിയതായി കുവൈത്തിനെ കൂടാതെ ചിലി, റവാണ്ട എന്നീ രാജ്യങ്ങളെയാണ് സേഫ് ട്രാവല്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയത്.

Related News