ആഗോള കൊവിഡ് വാക്സിൻ വിതരണത്തിനായി കുവൈത്ത് നൽകിയത് 327.4 മില്യൺ യുഎസ് ഡോളർ

  • 25/09/2021

കുവൈത്ത് സിറ്റി: ആഗോള തലത്തിൽ കൊവിഡ് വാക്സിൻ വിതരണം ചെയ്യാനായി നടക്കുന്ന പ്രവർത്തനങ്ങൾക്ക് കുവൈത്തിൻ്റെ സഹായം. പ്രത്യേകിച്ച് ദരിദ്ര രാഷ്ട്രങ്ങൾക്കും കൊവിഡ് വാക്സിൻ എത്തിക്കുക എന്ന ലക്ഷ്യത്തിനാണ് 327.4 മില്യൺ യുഎസ് ഡോളർ കുവൈത്ത് നൽകിയത്.

ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ കുവൈത്ത് അമീറിൻ്റെ പ്രതിനിധിയായി പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് ഖാലിദ് അൽ ഹമദ് ആണ് ഇക്കാര്യം അറിയിച്ചത്. അടുത്തയിടെ ലോകാരോഗ്യ സംഘടനയുടെ വാക്സിൻ വിതരണത്തിന് വേണ്ടിയുള്ള പ്രവർത്തനമായ കൊവാക്സിനും ഗവി വാക്സിൻ അലയൻസിനും 40 മില്യൺ യുഎസ് ഡോളർ കുവൈത്ത് നൽകിയിരുന്നു.

കുവൈത്തിലുള്ള പ്രവാസികൾക്കും രാജ്യം വാക്സിൻ നൽകുന്നുണ്ട്. കൊവിഡ് മുന്നണി പോരാളികൾക്കും ആരോഗ്യ പ്രവർത്തകർക്കും പ്രധാനമന്ത്രി അസംബ്ലിയിൽ  പ്രത്യേക ആദരം അർപ്പിച്ചു.

Related News