കുവൈറ്റ് സിറ്റി :- പുനരധിവാസത്തിലെ അതിജീവനം : ചെറുകിട ഉല്പാദക - വിതരണ യൂണിറ്റുകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി വെബ്ബിനാർ സംഘടിപ്പിച്ചു. സൂമിൽ പ്രസിഡന്റ് സലിം രാജിന്റെ അദ്ധ്യക്ഷതയിൽ സംഘടിപ്പിച്ച പ്രോഗ്രാം കുവൈറ്റിലെ ഇന്ത്യൻ സ്ഥാനപതി ശ്രീ സിബി ജോർജ് ഉത്ഘാടനം ചെയ്തു. കാലിക പ്രസക്തമായ ഈ വിഷയം ശില്പശാലക്കായി തിരഞ്ഞെടുത്തതിലും സമാജം സമൂഹത്തിൽ നടത്തുന്ന പ്രവർത്തനങ്ങളെയും സ്ഥാനപതി ഉത്ഘാടന പ്രസംഗത്തിൽ പ്രകീർത്തിച്ചു. കേരളാ പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ. അജിത് കുമാർ കേരളാ അഗ്രോ പാർക്ക് സി.ഇ ഒ യും ചെയർമാനുമായ ബൈജൂ നെടുംങ്കേരി എന്നിവർ വിഷയമവതരിപ്പിച്ചു സംസാരിച്ചു. ജനറൽ സെക്രട്ടറി അലക്സ് മാത്യൂ, രക്ഷാധികാരികളായ ജേക്കബ്ബ് ചണ്ണപ്പെട്ട. ജോയ് ജോൺ തുരുത്തിക്കര, ബാബു ഫ്രാൻസിസ് ( പ്രവാസി ലീഗൽ സെൽ ഗ്ലോബൽ വക്താവ്) ബാബുജി ബത്തേരി ( എ.ഐ.ഐ.എം.എസ് ചെയർമാൻ) പ്രേംരാജ് (കുട , ജനറൽ കൺവീനർ) എന്നിവർ ആശംസകളർപ്പിച്ചു. പ്രോഗ്രാം ജനറൽ കൺവീനർ ഡോ: സുബു തോമസ് സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. ആക്ടിങ് ജനറൽ സെക്രട്ടറി ജയൻ സദാശിവൻ പരിപാടി എകോപിപ്പിച്ചു. സെക്രട്ടറിമാരായ പ്രമീൾ പ്രഭാകരൻ, വർഗ്ഗീസ് വൈദ്യൻ, റെജി മത്തായി, ജോ.ട്രഷറർ സലിൽ വർമ്മ. ലിനി ജയൻ. വനിതവേദി കൺവീനർ റീനി ബിനോയ് , ജോയ് തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?