കുവൈറ്റിൽ ഐഫോൺ 13 സീരീസിന്‍റെ പ്രീ-ബുക്കിംഗ് ആരംഭിച്ചു.

  • 25/09/2021

കുവൈത്ത് സിറ്റി : രാജ്യത്തെ ഐഫോണ്‍ പ്രേമികള്‍ക്ക് സന്തോഷ വാര്‍ത്ത. ഐഫോൺ 13, ഐഫോൺ 13 പ്രോ, ഐഫോൺ 13 പ്രോ മാക്സ്, ഐഫോൺ 13 മിനി എന്നിവക്കുള്ള പ്രീ-ബുക്കിംഗ് രാജ്യത്തെ പ്രമുഖ മൊബൈല്‍ കമ്പനികളും ഇലക്ട്രോണിക് സ്റ്റോറുകളും ആരംഭിച്ചു. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഔദ്യോഗികമായി ഐഫോൺ 13 പുറത്തിറക്കിയത്. ഐഫോൺ 13 സീരീസിനായുള്ള പ്രീ-ഓർഡറുകൾ ഓസ്‌ട്രേലിയ, കാനഡ, ചൈന, ജർമ്മനി, ജപ്പാൻ, യുകെ, യുഎസ്,ഇന്ത്യ തുടങ്ങീ 30 രാജ്യങ്ങളിലാണ് ആദ്യം ആരംഭിച്ചത്. ഉപഭോക്താക്കൾക്ക് പുതിയ ഐഫോൺ മോഡലുകൾക്ക് പുറമേ ആപ്പിളിന്‍റെ കാലിഫോര്‍ണിയ ഇവന്റില്‍ അവതരിപ്പിച്ച പുതിയ ഐപാഡ് മിനി, ഐപാഡ്, ആപ്പിള്‍ വാച്ച് സീരീസ് 7 എന്നിവയും ആപ്പിൾ ഓൺലൈൻ സ്റ്റോർ, ഇ-കൊമേഴ്‌സ് സൈറ്റുകൾ, രാജ്യത്തുടനീളമുള്ള റീട്ടെയിൽ സ്റ്റോറുകൾ എന്നിവ വഴി മുൻകൂട്ടി ഓർഡർ ചെയ്യാവുന്നതാണ്. 

ഐഫോൺ 13 ഡിവൈസുകൾ കുവൈറ്റിൽ ഈ ആഴ്ച ലഭ്യമാകുമെന്നാണ് കരുതപ്പെടുന്നതെന്ന് റീട്ടെയിൽ സ്റ്റോര്‍ പ്രതിനിധികള്‍ അറിയിച്ചു. ഐഫോൺ 13 ന്‍റെ വില 300 മുതൽ 360 ദിനാർ വരെയും ഐഫോൺ 13 പ്രോയുടെ വില  400 മുതൽ 480 ദിനാർ വരെയും ഐഫോൺ 13 പ്രോ മാക്സിന്‍റെ വില  500 മുതൽ 600 വരെയും ആയിരിക്കുമെന്നാണ് സൂചനകള്‍. ഐഫോൺ 13, ഐഫോൺ 13 മിനി എന്നിവ നീല, പിങ്ക്, മിഡ്‌നൈറ്റ്, റെഡ്, സ്റ്റാർലൈറ്റ് നിറങ്ങളിലും  ഐഫോൺ 13 പ്രോ മോഡലിന് ഗോൾഡ്, ഗ്രാഫൈറ്റ്, സിയറ ബ്ലൂ, സിൽവർ കളറുകളുമാണുള്ളത്.

ആപ്പിൾ ഐഫോൺ 13 ഫോണുകൾ 6.1 ഇഞ്ചിന്റെ സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾക്ക് 2532x1170 പിക്സൽ റെസലൂഷനും കൂടാതെ ഡോൾബി വിഷൻ സപ്പോർട്ടും ലഭിക്കുന്നതാണ് .iPhone 13 Mini സ്മാർട്ട് ഫോണുകൾക്ക് 5.4 ഇഞ്ചിന്റെ Super Retina XDR OLED ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത് .ആപ്പിളിന്റെ ഈ രണ്ടു സ്മാർട്ട് ഫോണുകൾക്കും  7.7mm തിക്ക്നെസ്സ് ആണുള്ളത് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ iPhone 13 കൂടാതെ  13 Mini ഫോണുകൾ പുതിയ A15 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .അതുപോലെ തന്നെ ക്യാമറകളിലേക്കു വരുകയാണെങ്കിൽ Phone 13 കൂടാതെ  13 Mini ഫോണുകൾക്ക് ഡ്യൂവൽ പിൻ ക്യാമറകളാണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ +12 മെഗാപിക്സൽ അൾട്രാ വൈഡ് ക്യാമറകൾ എന്നിവ ഇതിനു പിന്നിലും കൂടാതെ 12 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും നൽകിയിരിക്കുന്നു .

iPhone 13 Pro സ്മാർട്ട് ഫോണുകൾ 6.1 ഇഞ്ചിന്റെ സൂപ്പർ റെറ്റിന XDR ProMotion ഡിസ്‌പ്ലേയിലാണ് പുറത്തിറങ്ങിയിരിക്കുന്നത്.കൂടാതെ 2532x1170 പിക്സൽ റെസലൂഷനും ,120Hz റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് . iPhone 13 Proകൂടാതെ  Pro Max A15 Bionic പ്രോസ്സസറുകളിലാണ് പ്രവർത്തനം നടക്കുന്നത് .ക്യാമറകളിലേക്കു വരുകയാണെങ്കിൽ  iPhone 13 Pro കൂടാതെ  iPhone 13 Pro Max ഫോണുകൾക്ക് ട്രിപ്പിൾ പിൻ ക്യാമറകൾ ആണ് നൽകിയിരിക്കുന്നത് .12 മെഗാപിക്സൽ പ്രൈമറി ക്യാമറകൾ + 12 മെഗാപിക്സൽ ടെലിഫോട്ടോ (3x optical zoom) ക്യാമറകൾ + 12 മെഗാപിക്സൽ അൾട്രാ വൈഡ്( 3D LiDAR സെൻസറുകൾ) പിൻ ക്യാമറകളും കൂടാതെ 12 മെഗാപിക്സൽ സെൽഫി ക്യാമറകളും ആണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .

Related News