ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ് ലഭിക്കാൻ ഏറ്റവും ദുഷ്കരമായ രാജ്യങ്ങളില്‍ കുവൈത്തും

  • 25/09/2021

കുവൈത്ത് സിറ്റി : ആഗോളതലത്തില്‍ ലേണേഴ്സ് ഡ്രൈവിംഗ് ലൈസൻസ്  ലഭിക്കാൻ ഏറ്റവും  ബുദ്ധിമുട്ടുള്ള രാജ്യങ്ങളില്‍  കുവൈത്തും. സോട്ടോബി പുറത്തിറക്കിയ പട്ടികയിലാണ് ആറാമത്തെ രാജ്യമായി കുവൈത്ത് രേഖപ്പെടുത്തിയത്. ലോകത്തെ 190 രാജ്യങ്ങളില്‍ സോട്ടോ  നടത്തിയ പഠനത്തിന്‍റെ അടിസ്ഥാനത്തിലാണ് ലിസ്റ്റ് പുറത്തിറക്കിയത്.ഡ്രൈവിംഗ്  ലൈസൻസ് ലഭിക്കാൻ  നോര്‍വേ,ഹംഗറി,ആസ്ത്രിയ തുടങ്ങിയ 15 രാജ്യങ്ങളില്‍ പ്രഥമശുശ്രൂഷ പരിശീലനം നിര്‍ബന്ധമാണ്‌. 

ലോകത്തെ 16 ളം രാജ്യങ്ങളില്‍ ഡ്രൈവിംഗ്  ലൈസൻസിന് മുമ്പായി വർണ്ണാന്ധത പരിശോധിക്കുന്നതിനായി കണ്ണ് ടെസ്റ്റ്‌ നിര്‍ബന്ധമാണെന്നും പഠനം വ്യക്തമാക്കി. സോട്ടോബി പട്ടിക  പ്രകാരം ലൈസന്‍സ് നേടുന്നതിന് ലോകത്തിലെ ഏറ്റവും എളുപ്പമുള്ള രാജ്യങ്ങളില്‍ ഖത്തർ രണ്ടാം സ്ഥാനത്തെത്തി.എളുപ്പമുള്ള രാജ്യങ്ങളുടെ പട്ടികയിൽ മെക്സിക്കോ ഒന്നാമതും ലാത്വിയ മൂന്നാം സ്ഥാനത്തും അമേരിക്ക നാലാം സ്ഥാനത്തും കാനഡ അഞ്ചാം സ്ഥാനത്തുമാണ്. ഡ്രൈവിംഗ് ലൈസൻസ് ബുദ്ധിമുട്ടേറിയ രാജ്യങ്ങളില്‍ ജപ്പാന്‍, ചൈന, ഓസ്ട്രേലിയ,സിംഗപ്പൂര്‍, ഫ്രാന്‍സ്, റഷ്യ, വിയറ്റ്നാം, ഉക്രൈന്‍ തുടങ്ങിയ രാജ്യങ്ങളാനുള്ളത്. 

Related News