വോയ്സ് കുവൈത്ത് ഋഷിപഞ്ചമി ആഘോഷിച്ചു

  • 25/09/2021

കുവൈത്ത് സിറ്റി : വിശ്വകർമ്മ ഓർഗനൈസേഷൻ ഫോർ ഐഡിയൽ കരിയർ ആൻഡ് എജ്യുക്കേഷൻ ( വോയ്സ് കുവൈത്ത് ) കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഋഷിപഞ്ചമി ആഘോഷിച്ചു .വെർച്ച്വൽ മീഡിയായിലൂടെ നടന്ന പരിപാടിയുടെ സാംസ്കാരിക സമ്മേളനം വോയ്സ് കുവൈത്ത് രക്ഷാധികാരി പി. ജി.ബിനു ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.  വോയ്സ് കുവൈത്ത് പ്രസിഡൻറ് ഷനിൽ വെങ്ങളത്ത് അധ്യക്ഷത വഹിച്ചു . 

അജാനൂർ ശ്രീമദ് പരശിവ വിശ്വകർമ്മ ക്ഷേത്രം കാഞ്ഞങ്ങാട് നവീകരണ കമ്മിറ്റി ബഹ്റൈൻ രക്ഷാധികാരി സതീഷ് മുതലയിൽ മുഖ്യ പ്രഭാഷണം നടത്തി. കുവൈത്തിലെ ജീവകാരുണ്യ പ്രവർത്തകൻ മനോജ് മാവേലിക്കര, ബഹ്റൈൻ വിശ്വകല സാംസ്കാരിക വേദി പ്രസിഡൻറ് മണികണ്ഠൻ കുന്നത്ത്, മസ്ക്കറ്റ് സൃഷ്ടി അസോസിയേഷൻ പ്രസിഡൻറ് ജയപ്രകാശ് കൊക്കാൽ, ഖത്തർ വിശ്വകലാവേദി പ്രസിഡൻറ് കെ.പി.വിപിൻ ദാസ്, യു.എ.ഇ.വിശ്വകർമ്മ മുൻ പ്രസിഡൻറ് സജീവ് മുതുകുളം, വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ കേരള സ്റ്റേറ്റ് പ്രസിഡൻറ് സുരേഷ് ബാബു കൊയിലാണ്ടി, കുവൈത്ത് വിസ്മയ ഇന്റർനാഷണൽ ആർട്സ് ആൻഡ് സോഷ്യൽ സർവീസ് പ്രസിഡൻറ് കെ.എസ്. അജിത്ത് കുമാർ, വോയ്സ് കുവൈത്ത് വനിതാവേദി പ്രസിഡൻറ് സരിതരാജൻ, വോയ്സ് കുവൈത്ത് ഓർഗനൈസിംഗ് സെക്രട്ടറി കെ. ബിബിൻ ദാസ് എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. 

തുടർന്ന് വോയ്സ് കുവൈത്തിന്റെ കുടുംബാംഗങ്ങളായ വി.കെ.സജീവ്, ജോയ് നന്ദനം, ശരണ്യ സജീവ്, നിഖിൽ. എൻ.ഗോപി, കവിത സജീവ്, സരിത രാജൻ, മോഹനൻ വാഴക്കുളം, കെ.വി.രാധാകൃഷ്ണന്, സൂര്യ അഭിലാഷ്, കെ. ഗോപിനാഥൻ, റ്റി.കെ.റെജി, എന്നിവർ ചേർന്ന് " രാഗലയാമൃതം " എന്ന സംഗീത പരിപാടി അവതരിപ്പിച്ചു. വോയ്സ് കുവൈത്ത് ജനറൽ സെക്രട്ടറി കെ. വി.ഷാജി സ്വാഗതവും  കെ. ഗോപിനാഥൻ നന്ദിയും പറഞ്ഞു. 

Related News