കുവൈത്തിൽ ഫാമുകള്‍ക്ക് ജനപ്രീതിയേറുന്നു; അവധി ദിനങ്ങൾ ചിലവഴിക്കാനായി ഫാമുകളിലെത്തുന്നവർ നിരവധി.

  • 26/09/2021

കുവൈത്ത് സിറ്റി: ആള്‍ക്കൂട്ടത്തില്‍ നിന്ന് അകന്ന് സമാധാനത്തോടെ സമയം ചെലവഴിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കുള്ള ഇടമായി കുവൈത്തിലെ ഫാമുകള്‍ മാറുന്നു. കൊവിഡ് മഹാമാരിയുടെ കൂടെ സാഹചര്യത്തില്‍ ഫാമുകളെ നിരവധി കുവൈത്തി കുടുംബങ്ങള്‍ രണ്ടാം വീട് പോലെ കണ്ടാണ് സമയം ചെലവഴിക്കാനെത്തുന്നത്, അതോടൊപ്പം അവധി ദിനങ്ങളിൽ ഫാമുകളിൽ സന്ദർശനത്തിനായി നിരവധി വിദേശികളും എത്തുന്നു. 

കൊവിഡ് മഹാമാരിയുടെ സാഹചര്യം കൂടെ പരിഗണിക്കുമ്പോള്‍ മകള്‍ക്കും കൊച്ചുമക്കള്‍ക്കും ഒപ്പം സുരക്ഷിതമായി സമയം ചെലവഴിക്കാനാകുന്നത് ഫാമിലാണെന്ന് സ്വദേശി കുടുംബങ്ങൾ പറയുന്നു. കൃഷിയിടങ്ങളുടെ  ആധുനിക ആശയം ഇപ്പോൾ മാറിയിരിക്കുന്നതായും  ഇപ്പോൾ കൃഷിയിടങ്ങളോട് ചേർന്ന് തടാകവും, കുട്ടികൾക്ക് കളിക്കാനുള്ള ഇടങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടാതെ  കുവൈറ്റിലെ ഫാമുകളിൽ മുപ്പതിലധികം പഴങ്ങളും പച്ചക്കറികളും ഉണ്ട് , ഇതെല്ലാം കൃഷി വര്ധിപ്പിക്കുന്നതിനോടൊപ്പം സന്ദർശകർക്ക് മനോഹരമായ ഒരു കാഴ്ചയുമാണ്. 

Related News