കുവൈത്തിൽ നിന്നുള്ള വിമാന നിരക്കുകൾ കുറയുന്നു

  • 26/09/2021

കുവൈത്ത് സിറ്റി: സ്കൂൾ വർഷം ആരംഭിച്ചതോടെ കുവൈത്തിൽ നിന്നുള്ള യാത്രയുടെ ആവശ്യകത കുറഞ്ഞതായി ഫെഡറേഷൻ ഓഫ് ടൂറിസം ആൻഡ് ട്രാവൽ ഓഫീസസ് ഡയറക്ടർ ബോർഡ് അംഗം ഹുസൈൻ അൽ സുൽതൈൻ.  എന്നാലും തുർക്കി, ഈജിപ്ത്, ലണ്ടൻ എന്നീ രാജ്യങ്ങളിലേക്കാണ് കൂടുതൽ യാത്രക്കാർ ഉള്ളത്.

കുവൈത്ത് - കയ്റോ - കുവൈത്ത് ടിക്കറ്റ് നിരക്ക് 130 - 160 ദിനാർ വരെയാണ്. ഇരു രാജ്യങ്ങളും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിച്ച സമയത്തെ നിരക്ക് 500 ദിനാർ വരെയായിരുന്നു. 70. ശതമാനത്തിൻ്റെ കുറവാണ് വന്നിട്ടുള്ളത്.

കയ്റോ- കുവൈത്ത് വൺവേ ടിക്കറ്റിൻ്റെ ശരാശരി നിരക്ക് 200 മുതൽ 320 ദിനാർ വരെയാണ്. കുവൈത്ത് ദുബൈ നിരക്ക് 190 നും 210 ദിനാറിനും ഇടയിലാണ്. കൂടുതൽ പേർക്ക് രാജ്യത്തേക്ക് പ്രവേശിക്കാനുള്ള അനുമതി നൽകുന്നതോടെ ടിക്കറ്റ് നിരക്ക് കൂടുതൽ കുറയുമെന്നും അദ്ദേഹം പറഞ്ഞു.

Related News