കുവൈത്ത് വിമാനത്തവളത്തിലെ സുരക്ഷാ ഉദ്യോഗസ്ഥരെ അപമാനിച്ച സ്ത്രീക്ക് എതിരെ കേസ്

  • 26/09/2021

കുവൈത്ത് സിറ്റി: വിമാനത്താവള സുരക്ഷാ ക്രമീകരണങ്ങൾ തെറ്റിച്ചതിനും സുരക്ഷാ ഉദ്യോഗസ്ഥരെ അപമാനിച്ച കുവൈത്തി പൗരയ്ക്ക് എതിരെ കേസ്. രാജ്യത്തിന് പുറത്തേക്ക് യാത്ര ചെയ്യാനെത്തിയ സ്ത്രീയാണ് വിമാനത്തവളത്തിൽ പ്രശ്നങ്ങൾ ഉണ്ടാക്കിയത്. 

ഇവരെ ജലീബ് അൽ ശുയൂഖ് പൊലീസ് സ്റ്റേഷനിലേക്ക് റഫർ ചെയ്തു.യാത്രക്കാരിയുടെ ലഗേജ് പരിശോധിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്. മോശം വാക്കുകൾ ഉൾപ്പെടെ ഉപയോഗിച്ച് അധികൃതരെ അപമാനിച്ചതോടെ വനിതാ പൊലീസ് ഇടപെട്ടു.

Related News