ഇന്ത്യക്കാരുടെ കൊഴിഞ്ഞു പോക്ക് തുടരുന്നു;ഒരു വര്‍ഷത്തിനിടെ കുവൈത്തില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയത് 31,510 പേര്‍

  • 26/09/2021

കുവൈത്ത് സിറ്റി : കഴിഞ്ഞ ഒരു വര്‍ഷത്തിനിടയില്‍  31,510 ഇന്ത്യന്‍ പ്രവാസികള്‍ കുവൈത്തില്‍ നിന്നും തിരികെ പോയതായി അധികൃതര്‍ അറിയിച്ചു. കുവൈത്ത് പുറത്തുവിട്ട ഏറ്റവും പുതിയ സ്ഥിതിവിവരക്കണക്കുകൾ പ്രകാരം  സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന 21,341 പേരും ഗാര്‍ഹിക മേഖലയില്‍ ജോലി ചെയ്യുന്ന 10169 വീട്ടുജോലിക്കാരുമാണ് രാജ്യം വിട്ടത്. ഈ കാലയളവില്‍ സ്വകാര്യ കമ്പനികളില്‍ ജോലി ചെയ്യുന്ന  11,135 ഈജിപ്ഷ്യൻസും 6,136  ബംഗ്ലാദേശികളും 1250 പാകിസ്ഥാനികളും 1953 ഫിലിപ്പിനോകളും 253 സിറിയക്കാരും 4185 നേപ്പാളികളും 236 ജോർദാൻകാരും 210 ഇറാൻകാരും  ഗാര്‍ഹിക മേഖലയില്‍ ജോലിചെയ്യുന്ന  773 ബംഗ്ലാദേശികളും 2543 ഫിലിപ്പിനോകളും 177 എത്യോപ്യക്കാരും 664 നേപ്പാളികളും 22 ഇന്തോനേഷ്യക്കാരും   മാതൃ രാജ്യങ്ങളിലേക്ക് തിരികെ പോയതായി അധികൃതര്‍ അറിയിച്ചു. 

Related News