18 മാസത്തെ അടച്ചുപൂട്ടലിനു ശേഷം കുവൈത്തിലെ സ്കൂളുകളിൽ വീണ്ടും മണിമുഴങ്ങി.

  • 26/09/2021

കുവൈറ്റ് സിറ്റി :  കൊറോണ പാൻഡെമിക് ആരംഭിച്ചതിനുശേഷം ആദ്യമായി ഇന്ന് രാവിലെമുതൽ കുവൈത്തിലെ സ്കൂളുകളിൽ ക്ലാസുകൾ ആരംഭിച്ചു.  കിന്റർഗാർട്ടൻ, പ്രൈമറി, മിഡിൽ വിദ്യാർത്ഥികൾക്കുള്ള ക്ലാസ്സുകളാണ് ഇന്ന് കുവൈത്തിലെ വിദേശ സ്കൂളുകളിൽ ആരംഭിച്ചത്. ആയിരക്കണക്കിന് വിദ്യാർത്ഥികൾ അവരുടെ സ്കൂൾ യൂണിഫോമിൽ ഇന്ന് രാവിലെതന്നെയെത്തി.

തോരണങ്ങളും കൊടിക്കൂറകളും, വർണബലൂണുകളും തൊപ്പികളുമായി വരവേൽക്കാൻ നിറചിരിയോടെ അധ്യാപരും, പുത്തനുടുപ്പും ബാഗുമായി  രക്ഷിതാക്കളുടെ കൈപിടിച്ച് പുത്തൻപ്രതീക്ഷകളുമായി കുട്ടികൾ സ്കൂളുകളിലെത്തി . കുരുന്നുകൾക്ക് കൗതുകമായി അലങ്കരിച്ച ക്ലാസ്‌മുറികൾ,  പതിനെട്ടു മാസത്തെ  ഇടവേളയ്ക്കുശേഷം സ്കൂൾ അങ്കണം വീണ്ടും കുട്ടികളുടെ കളിചിരിയിൽ മുഖരിതമായി.

കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരുന്നു കുട്ടികളുടെ ക്ലാസ്സുകളിലേക്കുള്ള പ്രവേശനം, സന്ദർശകർക്കുള്ള വാക്സിനേഷൻ സർട്ടിഫിക്കറ്റിന്റെ പരിശോധനയും വിദ്യാർത്ഥികളുടെ താപ പരിശോധനയും ആണ് മിക്ക സ്കൂളുകളിലും പുതുവർഷത്തിൽ ശ്രദ്ധേയമായത്.  


Related News