കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു.

  • 26/09/2021

കുവൈറ്റ് സിറ്റി: കോഴിക്കോട് ജില്ലാ എൻ.ആർ.ഐ അസോസിയേഷൻ (കെ.ഡി.എൻ.എ) 2021-2023 വർഷത്തേക്കുള്ള അബ്ബാസിയ ഏരിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. വെള്ളിയാഴ്ച ഓൺലൈനിൽ  നടന്ന ഏരിയ ജനറൽ ബോഡി അസോസിയേഷൻ പ്രസിഡന്റ് ഇലിയാസ് തോട്ടത്തിൽ ഉത്ഘാടനം നിർവഹിച്ചു. അബ്ദുറഹ്മാൻ എം.പി അദ്യക്ഷതയും തുളസീധരൻ തോട്ടക്കര സ്വാഗതവും റിപ്പോർട്ടും അവതരിപ്പിച്ചു.

കേന്ദ്ര കമ്മിറ്റി സെക്രട്ടറിമാരായ ഉബൈദ് ചക്കിട്ടക്കണ്ടി, പ്രജു തെക്കേ മലയിൽ എന്നിവർ നിരീക്ഷകർ ആയിരുന്നു. കമ്മറ്റി: തുളസീധരൻ  തോട്ടക്കര (പ്രസിഡണ്ട്) ബാബു പൊയിൽ (വൈസ് പ്രസിഡന്റ്) ശ്യാം പ്രസാദ് ആർ.കെ (ജനറൽ സെക്രട്ടറി) വിനയകുമാർ (ജോയന്റ് സെക്രെട്ടറി) റഹീസ് ആലിക്കോയ കൊറത്തിയേടത്ത്  (ട്രഷറർ)

അബ്ബാസിയയിൽ നിന്നുള്ള സെൻട്രൽ എക്സിക്യൂട്ടീവ് അംഗങ്ങളായി കൃഷ്ണൻ കടലുണ്ടി, അസീസ് തിക്കോടി, ഷിജിത് കുമാർ ചിറക്കൽ, സുഹേഷ് കുമാർ പി.വി, അബ്ദുറഹ്മാൻ എം.പി എന്നിവരെയും വുമൺസ് ഫോറം എക്സിക്യൂട്ടീവ് അംഗങ്ങൾആയി ലീന റഹ്മാൻ, സന്ധ്യ ഷിജിത്, ജയലളിത കൃഷ്ണൻ, രജിത തുളസീധരൻ, ഷഫാന ഷെമീർ ചിന്നു ശ്യാം എന്നിവരെയും തെരെഞ്ഞെടുത്തു.

അസോസിയേഷൻ ആക്ടിങ് ജനറൽ സെക്രട്ടറി സുരേഷ് മാത്തൂർ, സന്തോഷ് നമ്പയിൽ, ബാലസുബ്രഹ്മണ്യൻ എന്നിവർ ആശംസയും വിനയകുമാർ നന്ദിയും പറഞ്ഞു.

Related News