കുവൈത്തിൽ മൂന്നാം ഡോസ് കൊവിഡ് വാക്സിൻ ആദ്യം നൽകുക മൂന്ന് വിഭാഗങ്ങൾക്ക്

  • 26/09/2021

കുവൈത്ത് സിറ്റി: വിദഗ്ധ പഠനങ്ങളുടെയും ഗവേഷണളുടെയും അടിസ്ഥാനത്തിൽ കൊവിഡിനെതിരെയുള്ള വാക്സിൻ്റെ മൂന്നാം ഡോസ് നൽകുന്നതിന് നിർണായക പ്രഖ്യാപനവുമായി ആരോഗ്യ മന്ത്രാലയം. ജനിതകമാറ്റം വന്ന കൊവിഡ് വകഭേദങ്ങൾ കൂടി വരുന്ന സാഹചര്യത്തിലാണ് ബൂസ്റ്റർ ഡോസ് നൽകുന്നത്.

രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ 60 വയസിലേറെ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ, പ്രതിരോധശേഷി കുറയുന്ന അസുഖങ്ങൾ ഉളളവർ എന്നിങ്ങനെയുള്ളവർക്കാണ് ആദ്യം ബൂസ്റ്റർ ഡോസ് നൽകുന്നത്. രജിസ്ട്രേഷൻ ഇല്ലാതെ തന്നെ ഈ വിഭാഗത്തിൽ ഉൾപ്പെടുന്നവർക്ക് അപ്പോയിൻമെൻ്റ് സന്ദേശം ലഭിക്കുമെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Related News