പത്തനംതിട്ട സ്വദേശി കുവൈത്തിൽ ആത്മഹത്യ ചെയ്തു.

  • 26/09/2021

കുവൈത്ത് സിറ്റി : പത്തനംതിട്ട പുതുശ്ശേരി സ്വദേശിയെ  കുവൈത്തിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. കല്ലൂപ്പാറ മുണ്ടകക്കുളത്ത് മലയിൽ വീട്ടിൽ സുനിൽ തോമസ് (51) ആണ് മരണപ്പെട്ടത്.  താമസിക്കുന്ന  റൂമിൽ    തൂങ്ങി മരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.  അബ്ബാസിയയിലെ ഗ്യാരേജിൽ എ.സി മെക്കാനിക്ക് ആയി ജോലി ചെയ്ത് വരികയായിരുന്നു.  ഭാര്യ:ബിനു, മക്കൾ:സ്നേഹ, അൻസു, സോന എന്നിവരാണ്. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടി ക്രമങ്ങൾ കുവൈത്തിലെ സാമൂഹിക പ്രവർത്തകൻ മനോജ്‌ മാവേലിക്കരയുടെ നേതൃത്വത്തിൽ പുരോഗമിച്ചു വരുന്നു.

Related News