സ്വര്‍ണ്ണത്തിന്‍റെ കരുതല്‍ ശേഖരം; അറബ് ലോകത്ത് ഏഴാം സ്ഥാനത്ത് കുവൈത്ത്

  • 26/09/2021

കുവൈത്ത് സിറ്റി: ഏറ്റവും കൂടുതല്‍ സ്വര്‍ണ്ണത്തിന്‍റെ കരുതല്‍ ശേഖരമുള്ള അറബ് രാജ്യങ്ങളുടെ പട്ടികയില്‍ കുവൈത്ത് ഏഴാം സ്ഥാനത്ത്. 79 ടണ്‍ സ്വര്‍ണ്ണശേഖരമാണ് കുവൈത്തിനുള്ളത്. വിദേശ കരുതല്‍ ശേഖരത്തിന്‍റെ 9.3 ശതമാനം സ്വര്‍ണ്ണമാണ്. വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലാണ് പട്ടിക പുറത്ത് വിട്ടത്.

321.1 ടണ്‍ സ്വര്‍ണ്ണവുമായി സൗദി അറേബ്യയാണ് ഒന്നാം റാങ്കില്‍ ഉള്ളത്. പിന്നാലെ 286.8 ടണ്‍ സ്വര്‍ണ്ണവുമായി ലബനന്‍ ആണ്. അറബ് ലോകത്ത് അള്‍ജീരിയ ആണ് മൂന്നാം സ്ഥാനത്ത് ഉള്ളത്. ലിബിയ, ഇറാഖ്, ഈജിപ്ത് എന്നിവരാണ് തൊട്ടടുത്ത സ്ഥാനങ്ങളില്‍ ഉള്ളത്.

Related News