സുരക്ഷാ ഉദ്യോഗസ്ഥർക്ക് റെസ്റ്റോറന്റുകളിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിന് വിലക്ക്

  • 26/09/2021

കുവൈറ്റ് സിറ്റി : യൂണിഫോമിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ റെസ്റ്റോറന്റുകളിൽ ഇരുന്ന്  ഭക്ഷണം കഴിക്കരുതെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി, ലെഫ്റ്റനന്റ് ജനറൽ ഷെയ്ഖ് ഫൈസൽ അൽ-നവാഫ്  നിർദ്ദേശം നൽകിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. 

എന്നിരുന്നാലും റെസ്റ്റോറന്റുകളിൽ നിന്ന്  ഭക്ഷണം വാങ്ങുന്നതിൽ നിന്നോ ഓഫീസിൽ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനോ വിലക്കില്ല , ഷോപ്പിംഗ് മാളുകളിലോ കോംപ്ലക്സുകൾ പോലുള്ള പൊതു സ്ഥലങ്ങളിലോ ഡ്യൂട്ടിയിലുള്ള സുരക്ഷാ ഉദ്യോഗസ്ഥർ കോഫി  മഗ്ഗുകളോ റിഫ്രഷ്മെന്റ് കപ്പുകളോ കൈയിൽ വച്ച് നടക്കരുതെന്നും നിർദ്ദേശമുണ്ട്.

സുരക്ഷാ ഉദ്യോഗസ്ഥർ ജനങ്ങളുടെ വിമർശനത്തിന് വിധേയമാകാതിരിക്കാനും, മന്ത്രാലയത്തിന്റെ അന്തസ് നിലനിർത്താനുമാണ് ഇത്തരമൊരു നിർദ്ദേശമെന്ന് ലഫ്റ്റനന്റ് ജനറൽ ഷെയ്ഖ് അൽ-നവാഫ് പറഞ്ഞു.

Related News