കുവൈത്തിൽ ഒക്ടോബർ 1 മുതൽ പെട്രോളിന് വില വർദ്ധിക്കും

  • 26/09/2021

കുവൈറ്റ് സിറ്റി : പെട്രോളിയം സബ്സിഡികളുടെ തരങ്ങൾ പുനഃ  പരിശോധിക്കാൻ നിയോഗിച്ച സമിതി അൾട്രാ -98 ഒക്ടേൻ ഗ്യാസോലിൻ ലിറ്ററിന് 5 ഫിൽസ് വർദ്ധിപ്പിക്കാൻ തീരുമാനിച്ചതായി പെട്രോളിയം  സ്രോതസ്സുകളെ ഉദ്ധരിച്ച് പ്രാദേശിക  പത്രം റിപ്പോർട്ട് ചെയ്തു. 

2021 ഒക്ടോബർ 1 മുതൽ ഒരു ലിറ്റർ അൾട്രാ 98-ന്റെ വില 175 ഫിൽസിന്  പകരം 180 ഫിൽസ് ആയിരിക്കും. ഗ്യാസോലിൻ 91 (പ്രീമിയം), ഗ്യാസോലിൻ 95 (സൂപ്പർ) എന്നിവയുടെ വില യഥാക്രമം 85 ഫിൽസും  105 ഫിൽസുമായി  തുടരുമെന്ന് ഉറവിടങ്ങൾ പറയുന്നു.

Related News