കുവൈത്തിൽ മൂന്നാം ഡോസിന് അര്‍ഹരായവര്‍ ഏകദേശം 70,000 പേര്‍

  • 27/09/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ മൂന്നാം ഡോസിന് അര്‍ഹരായവര്‍ ഏകദേശം 70,000 പേരാണെന്ന് ആരോഗ്യ മന്ത്രാലയം. ഇന്നലെ അര്‍ഹരായവര്‍ക്ക് ബൂസ്റ്റര്‍ ഡോസ് നല്‍കുന്നതിനുള്ള ക്യാമ്പയിന് ആരോഗ്യ മന്ത്രാലയം തുടക്കം കുറിച്ചിരുന്നു. 

രണ്ടാം ഡോസ് സ്വീകരിച്ച് ആറ് മാസം കഴിഞ്ഞ 60 വയസിലേറെ ഉള്ളവർ, ആരോഗ്യ പ്രവർത്തകർ, പ്രതിരോധശേഷി കുറയുന്ന അസുഖങ്ങൾ ഉളളവർ എന്നിവർക്കാണ് ആദ്യം ബൂസ്റ്റർ ഡോസ് നൽകുന്നത്. ഫൈസര്‍ വാക്സിനാണ് ഇവര്‍ക്ക് നല്‍കുക.

അതേസമയം, വാക്സിനേഷനായി രജിസ്റ്റര്‍ ചെയ്യാത്തവര്‍ക്കും കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് നല്‍കാനുള്ള പരിശ്രമത്തിലാണ് ആരോഗ്യ മന്ത്രാലയം. തൊഴിലാളികള്‍ കൂടുതല്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളിലേക്ക് വാക്സിനേഷന്‍ സെന്‍ററുകള്‍ വ്യാപിപ്പിക്കുമെന്ന് വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News