റോഡരികിൽ അലക്ഷ്യമായി പാർക്ക് ചെയ്ത വാഹനങ്ങൾക്കെതിരെ നടപടിയുമായി ഫർവാനിയ മുനിസിപ്പാലിറ്റി

  • 27/09/2021

കുവൈത്ത് സിറ്റി: കഴിഞ്ഞ ആഴ്ചയിൽ  ഖൈത്താൻ, ജലീബ് മേഖലകളിൽ തുടർച്ചയായ പരിശോധനകള്‍ നടത്തി ഫർവാനിയ മുനിസിപ്പാലിറ്റിയിലെ ജനറൽ ക്ലീന്‍ലിനസ് ആൻഡ് റോഡ് വർക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ സൂപ്പർവൈസറി ടീം 218 വാഹനങ്ങളും ഹെവി എക്യുപ്മെന്റ്‌സും പ്രദേശത്ത് നിന്ന് ലിഫ്റ്റ് ചെയ്ത് മാറ്റിയത്. 

എല്ലാ ഗവര്‍ണറേറ്റുകളിലും ഇത്തരത്തില്‍ റോഡരികിൽ നിന്ന് വാഹനങ്ങളും ഭാരമേറിയ ഉപകരണങ്ങളും നീക്കം ചെയ്യുന്നതിന് സമയക്രമം നിശ്ചയിച്ചിട്ടുണ്ടെന്ന് ഫർവാനിയ മുനിസിപ്പാലിറ്റിയിലെ ജനറൽ ക്ലീന്‍ലിനസ് ആൻഡ് റോഡ് വർക്സ് ഡിപ്പാർട്ട്മെന്‍റ്  ഡയറക്ടര്‍ സാദ് അല്‍ ക്രൈഞ്ച് പറഞ്ഞു. യാര്‍ഡുകളില്‍ കാറുകളും മറ്റും പാര്‍ക്ക് ചെയ്യുന്നത് തടയാന്‍ താത്കാലിക സംവിധാനങ്ങള്‍ സ്ഥാപിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 ജലീബ് പ്രദേശത്തുനിന്ന്  54 കാറുകളും ഉപകരണങ്ങളും എടുത്തുമാറ്റി, ജലീബ് മേഖലയിലെ ഫീൽഡ് ടൂറുകൾ റോഡുകളും അനുബന്ധ സ്ഥലങ്ങളും  പൂർണ്ണമായും വൃത്തിയാക്കുന്നത് തുടരുമെന്ന് അൽ-ഖുറൈങ് സ്ഥിരീകരിച്ചു.

Related News