സ്കൂളുകൾ തുറന്നു; ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ ഊര്‍ജിത തയാറെടുപ്പുകള്‍

  • 27/09/2021

കുവൈത്ത് സിറ്റി: സ്കൂള്‍ തുറക്കുന്നതോടെ ഉണ്ടാകാന്‍ സാധ്യതയുള്ള  ഗതാഗതക്കുരുക്കുകള്‍ ഒഴിവാക്കാന്‍ ഊര്‍ജിത തയാറെടുപ്പുകളുമായി അധികൃതര്‍. കൂട്ടം കൂടുന്നത് ഒഴിവാക്കുന്നതിനും ഗതാഗതം സുഗമമായി മുന്നോട്ട് പോകുന്നതിനും തീവ്രമായ സുരക്ഷയും ട്രാഫിക് തയ്യാറെടുപ്പുകളുമാണ് നടത്തുന്നതെന്ന് ആഭ്യന്തര മന്ത്രാലയ അണ്ടര്‍ സെക്രട്ടറി ലഫ്റ്റനന്‍റ്  ജനറല്‍ ഷെയ്ഖ് ഫൈസല്‍ നവാഫ് അല്‍ അഹമ്മദ് പറഞ്ഞു. 

പൗരന്മാർക്കും താമസക്കാർക്കും അവരുടെ ജോലി സ്ഥലത്ത് എളുപ്പത്തിൽ എത്തിച്ചേരുന്നതിനായി എല്ലാ റോഡുകളിലും മൊബൈൽ സുരക്ഷ, ട്രാഫിക് പട്രോളിംഗ് എന്നിവയുടെ സുരക്ഷാ വിന്യാസം ഉണ്ടാകും. 

ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണം അല്‍ അഹമ്മദ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. ട്രാഫിക്ക് നിയമങ്ങള്‍ പാലിച്ച് അമിത വേഗവും അനധികൃത പാര്‍ക്കിംഗും ഒക്കെ ഒഴിവാക്കി സുരക്ഷ ഉറപ്പാക്കണമെന്നും അദ്ദേഹം പറഞ്ഞു. സ്കൂൾ തുറന്നതോടെ കുവൈത്തിലെ റോഡുകളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടതിനെത്തുടർന്നാണ് നടപടി.

Related News