കുട്ടികളുടെ വാക്സിനേഷന്‍ ; അനുമതിക്കായി കാത്ത് ആരോഗ്യമന്ത്രാലയം

  • 27/09/2021

കുവൈത്ത് സിറ്റി: അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികളുടെ വാക്സിനേഷന്‍ ഉടന്‍ തുടങ്ങാനുള്ള തയാറെടുപ്പുകളുമായി ആരോഗ്യ മന്ത്രാലയം. ഈ പ്രായവിഭാഗത്തിനുള്ള വാക്സിനേഷന് ഫൈസറിന് ഉടന്‍ ലൈസന്‍സ് ലഭിക്കുമെന്നാണ് വിവരങ്ങള്‍. കുട്ടികളുടെ വാക്സിനേഷന്‍ സാധ്യമായാല്‍ അവര്‍ക്ക് ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ട് രണ്ടാം സെമസ്റ്റര്‍ മുതല്‍ സ്കൂളില്‍ പോകാന്‍ സാധിക്കും.

അഞ്ച് മുതല്‍ 11 വയസ് വരെയുള്ള 2,268 കുട്ടികളില്‍ ഫൈസര്‍ ക്ലിനിക്കല്‍ ട്രയലുകള്‍ നടത്തിയിരുന്നു. ഇതില്‍ നിന്ന് ആശങ്കയ്ക്ക് വകയുള്ള ഒന്നും ഉണ്ടായിട്ടില്ലെന്നാണ് കമ്പനി വ്യക്തമാക്കുന്നത്. 

യുഎസും യൂറോപ്പും അഞ്ച് മുതല്‍ 11 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കിയാല്‍ ആഴ്ചകള്‍ക്കുള്ളില്‍ തന്നെ കുവൈത്തും വാക്സിനേഷന്‍ ആരംഭിക്കും. രാജ്യത്ത് ഈ പ്രായവിഭാഗത്തിലുള്ള 427,000 കുട്ടികള്‍ ഉണ്ടെന്നാണ് കഴിഞ്ഞ വര്‍ഷം അവസാനം എടുത്ത കണക്കുകള്‍ പറയുന്നത്.

Related News