ഇന്ത്യ-കുവൈത്ത് സാംസ്കാരിക ഉത്സവം എട്ടാം ദിവസത്തിലേക്ക്.

  • 27/09/2021

കുവൈറ്റ് സിറ്റി : നാഷണൽ കൗൺസിൽ ഫോർ കൾച്ചർ, ആർട്സ് ആൻഡ് ലെറ്റേഴ്സും (NCCAL) ഇന്ത്യന്‍ എംബസിയും ചേര്‍ന്ന് സംഘടിപ്പിക്കുന്ന കലാപ്രദര്‍ശനം കുവൈത്ത് ആർട്സ് അസോസിയേഷൻ ഹാളിൽ എട്ടാം ദിവസത്തിലേക്ക് . 'കാലാതീതമായ ഇന്ത്യയുടെ ദൃശ്യങ്ങള്‍' എന്ന തലക്കെട്ടില്‍ പ്രശസ്ത ചിത്രകാരി ജോയിസ് സിബി നടത്തുന്ന പ്രദര്‍ശനം ഈ മാസം 30 വരെയാണുള്ളത്. കുവൈത്തിലെ ഇന്ത്യൻ സ്ഥാനപതി സിബി ജോർജ്ജിന്റെ പത്നിയാണ് ജോയിസ് സിബി . വിവിധ രാജ്യങ്ങളിൽ ഇവരുടെ നേതൃത്വത്തിൽ നടത്തിയ  ചിത്ര പ്രദർശന പരിപാടികൾ  ഏറെ ശ്രദ്ധ നേടിയിരുന്നു.

ഇന്ത്യയും കുവൈത്തും തമ്മിലുള്ള ശക്തമായ സാംസ്കാരിക ബന്ധം വിളിച്ചോതുന്ന കള്‍ച്ചറല്‍ ഫെസ്റ്റിവലിനോടൊപ്പമാണ് ചിത്രപ്രദര്ശനവും സംഘടിപ്പിച്ചിരിക്കുന്നത് . ദിവസേന ഇന്ത്യൻ സാംസ്കാരിക സംഘടനകളിൽനിന്നുള്ള കലാകാരന്മാർ അവതരിപ്പിക്കുന്ന  കലാപരിപാടികളും ഉണ്ടായിരിക്കും. എട്ടാം  ദിവസമായ ഇന്ന് സാംസ്കാരിക ഉത്സവത്തിൽ കർണാടിക് സംഗീതം, ക്ലാസിക്കൽ ഫ്യൂഷൻ നൃത്തം എന്നിവയായാണ് അരങ്ങേറുന്നത്. കൂടാതെ ലൈവ് മൈലാഞ്ചി ഷോയും സന്ദർശകർക്കായി ഒരുക്കിയിട്ടുണ്ട് . 

ഇന്ത്യയും കുവൈത്തും തമ്മിലുള്ള നയതന്ത്രബന്ധത്തിന്‍റെ 60-ാം വാര്‍ഷികവും ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന്‍റെ 75-ാം വാര്ഷികത്തോടനുബന്ധിച്ചാണ് സാംസ്കാരിക ഉത്സവം നടത്തുന്നത് . സെപ്റ്റംബർ 20 മുതൽ 30 വരെ വൈകിട്ട് 5 മുതൽ രാത്രി 9 വരെ ഹവല്ലിയിലെ കുവൈറ്റ് ആർട്സ് അസോസിയേഷൻ ഹാളിലാണ് പ്രദർശനം, വാക്‌സിനേഷൻ പൂർത്തിയാക്കിയ എല്ലാവർക്കും പ്രവേശനമുണ്ട്. 

Related News