60 വയസ് കഴിഞ്ഞവരുടെ വർക്ക് പെർമിറ്റ് പുതുക്കൽ; ഇന്നത്തെ മന്ത്രിസഭായോഗത്തിൽ ചർച്ചയായില്ല.

  • 27/09/2021

കുവൈറ്റ് സിറ്റി : സർവ്വകലാശാല ബിരുദമില്ലാത്ത 60 വയസ് പിന്നിട്ട പ്രവാസികളുടെ വർക്ക് പെർമിറ്റ് പുതുക്കുന്നതുമായി ബന്ധപ്പെട്ടുള്ള തീരുമാനങ്ങൾ ഇന്ന് നടന്ന  മന്ത്രിസഭാ യോഗത്തിൽ ചർച്ചയായില്ല. ഇക്കാര്യം അടുത്ത സെഷനിൽ ഉൾപ്പെടുത്തുകയോ, അല്ലെങ്കിൽ തീരുമാനമെടുക്കാനും പ്രശ്നം പരിഹരിക്കാനും  വാണിജ്യ മന്ത്രി അബ്ദുല്ല അൽ സൽമാനെ ചുമതലപ്പെടുത്തുമെന്നും ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.  

പ്രധാനമന്ത്രി ശൈഖ് സബാഹ് അൽ-ഖാലിദ് അൽ-ഖാലിദിന്റെ അധ്യക്ഷതയിൽ ചേർന്ന മന്ത്രിസഭയുടെ ഇന്നത്തെ സെഷനിൽ പുതിയ സ്കൂൾ വർഷം ആരംഭിക്കുന്നതിനുള്ള വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ തയ്യാറെടുപ്പുകളെക്കുറിച്ച് വിശദീകരിച്ചു.  18 മാസത്തെ അവധിക്കാലത്തിന് ശേഷം ക്ലാസുകൾ  പുനരാരംഭിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകേണ്ട  ആരോഗ്യ മുൻകരുതലുകളുടെ എല്ലാ ആവശ്യകതകളും നൽകുന്ന കാര്യത്തിൽ നിർദ്ദേശങ്ങൾ നൽകി. 

Related News