കുവൈത്തിൽ വിദ്യാര്‍ത്ഥികള്‍ക്കായി റാപ്പിഡ് ആന്‍റിജന്‍ കിറ്റുകള്‍ എത്തിക്കുമെന്ന് റിപ്പോര്‍ട്ട്

  • 28/09/2021

കുവൈത്ത് സിറ്റി: ഒക്ടോബര്‍ മൂന്നിന് സർക്കാർ അധ്യയന വര്‍ഷം ആരംഭിക്കുമ്പോള്‍ കൊവിഡ് വാക്സിന്‍ സ്വീകരിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കുമായി ആറ് ആരോഗ്യ കേന്ദ്രങ്ങളില്‍ പിസിആര്‍ പരിശോധനകള്‍ ഒരുക്കാന്‍ ആരോഗ്യ വിഭാഗം അധികൃതര്‍ ആലോചിക്കുന്നു. ഇതുകൂടാതെ, റാപ്പിഡ് ആന്‍റിജന്‍ കിറ്റുകള്‍ ഇറക്കുമതി ചെയ്ത് അത് സ്വകാര്യ മേഖലയിലെ  ആശുപത്രികളിലൂടെയും ലബോറട്ടികളിലൂടെയും ഫാര്‍മസികളിലൂടെയും നല്‍കാനും ആരോഗ്യ മന്ത്രാലയം പദ്ധതിയിടുന്നുണ്ട്. 

രണ്ട് ദിവസത്തിനുള്ളില്‍  റാപ്പിഡ് ആന്‍റിജന്‍ കിറ്റുകള്‍ ഇറക്കുമതി ചെയ്യുമെന്നാണ് ആരോഗ്യ മന്ത്രാലയ വൃത്തങ്ങള്‍ സൂചന നല്‍കുന്നത്. നടപടിക്രമങ്ങള്‍ പുര്‍ത്തീകരിച്ച് ഇതിന്‍റെ വിതരണവും അതിവേഗം നടത്തും. 15 മിനിറ്റുകള്‍ക്കുള്ളില്‍ ഫലം നല്‍കുന്നതാണ് റാപ്പിഡ് ആന്‍റിജന്‍ കിറ്റുകള്‍.

സ്വകാര്യ മേഖലയിലെ ഫാര്‍മസികളിലും ലബോറട്ടറികളിലും മൂന്ന് ദിനാറില്‍ കൂടാതെയാകും ഈ പരിധോധനയ്ക്ക് ഈടാക്കുക. ലോകാരോഗ്യ സംഘടന അംഗീകാരം നല്‍കിയതും ആരോഗ്യ മന്ത്രാലയത്തില്‍ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്തതുമാണ് ഈ പരിശോധനയെന്നും അധികൃതര്‍ പറഞ്ഞു.

Related News