കുവൈത്ത് ഫീല്‍ഡ് ആശുപത്രിയില്‍ അവശേഷിക്കുന്നത് 15 കൊവിഡ് രോഗികള്‍ മാത്രം

  • 28/09/2021

കുവൈത്ത് സിറ്റി: രാജ്യത്തെ കൊവിഡ് സാഹചര്യം വളരെയധികം മെച്ചപ്പെടുകയും വാക്സിനേഷന്‍ ദ്രുതഗതിയില്‍ മുന്നോട്ട് പോവുകയും ചെയ്യുന്നതോടെ കൊവിഡ് കേസുകള്‍ കുറഞ്ഞു. കൊവിഡിനായി പ്രവര്‍ത്തിച്ചിരുന്ന മിഷ്‌രിഫ്  ഹാള്‍ 8 അടച്ചതായി കുവൈത്ത് ഫീല്‍ഡ് ആശുപത്രി ഡയറക്ടര്‍ ഡോ. മുഹമ്മദ് അല്‍ ഹുമൈദന്‍ പറഞ്ഞു. 

നിലവില്‍ അല്‍ ബത്തിനിയാ വാര്‍ഡിലെ ഹാള്‍ നാലില്‍ അവശേഷിക്കുന്ന 15 പേര്‍ മാത്രമാണ് കൊവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. കഴിഞ്ഞ ജൂണില്‍ ഈ വാര്‍ഡുകളില്‍ 400 മുതല്‍ 450 രോഗികള്‍ വരെയായിരുന്നു ഒരേസമയം ചികിത്സയിലുണ്ടായിരുന്നത്. 

മഹാമാരിയയുടെ തുടക്കം മുതലുള്ള കണക്കുകള്‍ പരിശോധിക്കുമ്പോള്‍ ഏറ്റവും മികച്ച അവസ്ഥയിലൂടെയാണ് ഇപ്പോള്‍ കടന്നു  പോകുന്നത്. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ ഒരു കൊവിഡ് കേസ് പോലും ആശുപത്രിയിലേക്ക് എത്തിയിട്ടില്ല. കഴിഞ്ഞ മെയിലും ജൂണിലും പ്രതിദിനം 70 മുതല്‍ 80 പേരര്‍ വരെയാണ് കുവൈത്ത് ഫീല്‍ഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നത്.

Related News