കുവൈത്തിലെ ഇൻഷുറൻസ് പരിരക്ഷ; ഗൾഫിൽ ഏറ്റവും പിന്നിൽ.

  • 28/09/2021

കുവൈത്ത് സിറ്റി: കുവൈത്തിലെ ഇൻഷുറൻസ് പരിരക്ഷ ഇപ്പോഴും ഗൾഫിലെ ഏറ്റവും താഴ്ന്നതാണെന്ന് കോംപറ്റീഷൻ പ്രൊട്ടക്ഷൻ അതോറിറ്റി. എന്നാൽ പുതിയ നിയന്ത്രണങ്ങൾ നടപ്പില്‍ വരുന്നതോടെ അതിന്‍റെ വ്യാപനം വർധിക്കുമെന്നാണ് അതോറിറ്റി പ്രതീക്ഷിക്കുന്നത്. നിര്‍ബന്ധിത ഇന്‍ഷുറന്‍സ് സംവിധാനം മെച്ചപ്പെടുന്നത് ആഗോള സമ്പദ്‌വ്യവസ്ഥയുടെ അവസ്ഥയെയും അടിസ്ഥാനസൗകര്യ വികസനത്തിലുള്ള സർക്കാരിന്‍റെ നിക്ഷേപത്തെയും ആശ്രയിച്ചാണ്. 

2019ലെ 125-ാം നമ്പര്‍ നിയമം ഇൻഷുറൻസ് ബിസിനസ് മേഖലയിൽ നിരവധി മാറ്റങ്ങൾ കൊണ്ടുവരുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ നിയമം കുവൈത്തിലെ ഇന്‍ഷുറന്‍സ് ചട്ടങ്ങളെ ആധുനികവത്കരിക്കുമെന്നും 'കുവൈത്തിലെ ഇൻഷുറൻസ് സംവിധാനം: കോംപറ്റീഷന്‍ പ്രൊട്ടക്ഷന്‍ അതോറിറ്റിയുടെ കാഴ്ചപ്പാട് എന്ന പഠനത്തില്‍ പറയുന്നു.

Related News