60 വയസ് കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് ഇല്ല, നാടുകടത്തല്‍; ഇതെല്ലാം കുവൈത്തില്‍ മാത്രമെന്ന് എംപി.

  • 28/09/2021

കുവൈത്ത് സിറ്റി: സര്‍വ്വകലാശാല ബിരുദം ഇല്ലാത്ത 60 വയസ് കഴിഞ്ഞവര്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് നല്‍കേണ്ടതില്ലെന്നത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനവുമായി ഡോ. ഹമദ് മുഹമ്മദ് അല്‍ മാത്തര്‍ എംപി. 

കുവൈത്തില്‍ പലപ്പോഴും സംഭവിക്കുന്നത് ലോകത്ത് മറ്റൊരു രാജ്യത്തും നടക്കാത്ത കാര്യങ്ങള്‍ ആണെന്ന് എംപി തുറന്നടിച്ചു. ചില നടപടിക്രമങ്ങൾ വളരെ വിചിത്രവും ഉപയോഗശൂന്യവും യുക്തിയില്ലാത്തതുമാണെന്നും അദ്ദേഹം പറഞ്ഞു.

60 വയസ് പിന്നിട്ടവരുടെ വര്‍ക്ക് പെര്‍മിറ്റുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ആദ്യം അദ്ദേഹം ഉയര്‍ത്തിയത്. ഈ തീരുമാനം കൊണ്ട് സ്വകാര്യ മേഖലയ്ക്ക് തകര്‍ച്ചയുണ്ടാകുന്നു എന്ന യാഥാര്‍ത്ഥ്യം കണക്കിലെടുക്കണം. 

60 വയസ് പിന്നിട്ട പ്രവാസികളെ പൊതു മേഖലയില്‍ വേണ്ടെന്ന് സര്‍ക്കാരിന് തീരുമാനമെടുക്കാം. എന്നാല്‍ സ്വകാര്യ മേഖലയിലും അങ്ങനെ തന്നെ വേണമെന്ന് നിര്‍ബന്ധം പിടിക്കരുത്. 

Related News