60 വയസ് പിന്നിട്ടവരുടെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കല്‍; ഒരാഴ്ചക്കുള്ളില്‍ അന്തിമ തീരുമാനം.

  • 28/09/2021

കുവൈത്ത് സിറ്റി: സര്‍വ്വകലാശാല ബിരുദം ഇല്ലാത്ത 60 വയസ് പിന്നിട്ടവരുടെ വര്‍ക്ക് പെര്‍മിറ്റ് 2,000 ദിനാര്‍ ഫീസ് അടയ്ക്കാതെ പുതുക്കേണ്ടതില്ലെന്ന തീരുമാനം വാണിജ്യ മന്ത്രി ഡോ. അബ്‍‍ദുള്ള അല്‍ സല്‍മാനും പ്രധാനമന്ത്രി ഷെയ്ഖ് സബാഹ് അല്‍ ഖാലിദും ഇന്നലെ വിശകലനം ചെയ്തു. ഈ വിഷയത്തില്‍ ഉയര്‍ന്നു വന്നിട്ടുള്ള പരിഹാര മാര്‍ഗ്ഗങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു. അന്തിമ തീരുമാനം ഉടന്‍ വന്നേക്കുമെന്നാണ് സൂചന ലഭിച്ചതായി പ്രാദേശിക പത്രം  ചെയ്തു. 

സ്വകാര്യ ആരോഗ്യ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിന് പുറമെ വര്‍ക്ക് പെര്‍മിറ്റ് പുതുക്കുന്നതിനായി 500 ദിനാര്‍ ഫീസ് ഏര്‍പ്പെടുത്തണമെന്നാണ് മന്ത്രി ഡോ. അബ്‍‍ദുള്ള അല്‍ സല്‍മാന്‍ മുന്നോട്ട് വച്ചിട്ടുള്ള നിര്‍ദേശം. അതേസമയം, ഈ വിഷയത്തില്‍ വന്നിട്ടുള്ള എല്ലാ നിര്‍ദേശങ്ങളും മന്ത്രിസഭയുടെ ഉപദേശക കമ്മിറ്റിക്ക് സമര്‍പ്പിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശിച്ചു. 

ലേബര്‍ മാര്‍ക്കറ്റിന്‍റെ താത്പര്യം ഉറപ്പുവരുത്തിക്കൊണ്ട് ബന്ധപ്പെട്ട മേഖലകളെ ബാധിക്കാത്ത തരത്തില്‍ സർക്കാർ പദ്ധതികളുമായി ചേര്‍ന്നു പോകുന്ന ശുപാര്‍ശളാണ് പ്രധാനമന്ത്രി ഉപദേശക കമ്മിറ്റിയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്. 

Related News