പ്രവാസി മുന്നേറ്റത്തിൽ ജി ടി എഫ് ചരിത്രം കുറിക്കുന്നു

  • 28/09/2021

ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി ടി എഫ് ) കുവൈത് അംഗങ്ങളുടെ പങ്കാളിത്തതോടെ കുവൈത്തിൽ വ്യാപാര സംരംഭങ്ങൾക്ക് തുടക്കം കുറിക്കുന്നു  

കൂട്ടായ്‌മയിലൂടെ വിജയം എന്ന സാധ്യതയെ പ്രയോഗവത്കരിച്ചു  ജി ടി എഫ് കുവൈത് ചാപ്റ്റർ അംഗങ്ങളുടെ പങ്കാളിത്തത്തോടെ കുവൈത്തിൽ ഹൈപ്പർ മാർക്കറ്റുകൾ അടക്കമുള്ള  വ്യാപാര സ്ഥാപനങ്ങൾ ആരംഭിക്കുന്നതായി ജി ടി എഫ് വാർത്താ കുറിപ്പിൽ അറിയിച്ചു.

കുവൈത്തിലെ സാധാരണക്കാരായ ജി ടി എഫ് അംഗങ്ങളുടെ ഓഹരിപങ്കാളിത്തത്തോടെ ആരംഭിക്കുന്ന സംരംഭത്തിലൂടെ പ്രവാസികൾക്ക് ഭാവിയിലേക്ക് ഒരു നീക്കിയിരിപ്പാണ് ലക്ഷ്യമിടുന്നത്. ഇതിന്റെ ആദ്യപടിയെന്നോണം ഒരു സൂപ്പർ മാർക്കറ്റ് ഏറ്റെടുത്തു നടത്താനുള്ള പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു . അടുത്ത മാസം ആദ്യം സൂപ്പർ മാർക്കറ്റ് തുറന്ന് പ്രവർത്തിക്കാൻ കഴിയുന്ന രീതിയിൽ നടപടിക്രമങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞതായി ജി ടി എഫ് പ്രൊജക്റ്റ് കമ്മിറ്റി വാർത്താകുറിപ്പിൽ വ്യക്തമാക്കി

വർഷങ്ങൾ പ്രവാസിയായി കഴിഞ്ഞിട്ടും ഒന്നുമാകാതെ തിരിച്ചു പോകേണ്ടി വരുന്ന പ്രവാസികളുടെ അവസ്ഥക്ക് പരിഹാരമായാണ് സാധാരണക്കാരെ കൂട്ടയോജിപ്പിച്ചു കൊണ്ട് ഇത്തരം പദ്ധതികൾക്ക് ജി ടി എഫ് തുടക്കം കുറിച്ചത് .

 ഏതൊരു സാധാരണ പ്രവാസിക്കും സാധ്യമാവുന്ന വിധത്തിൽ ഒരു ഷെയർ നു 10  ദിനാർ എന്ന രീതിയിൽ ജി ടി എഫ് അംഗങ്ങളിൽ നിന്നാണ് ഇതിനാവശ്യമായ മൂലധനം കണ്ടെത്തുന്നത് . 50 മുതൽ 200 ഓഹരികൾകൾ വരെ ഒരംഗത്തിനു വാങ്ങാവുന്ന രീതിയിലാണ് ഇതിനെ സംവിധാനിച്ചിരിക്കുന്നത്. മൂന്നു മാസം കൊണ്ട് നിക്ഷേപ തുക അടച്ചു തീർത്താൽ മതി .

 കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ നിന്നും ഗൾഫിലെത്തിയ  പ്രവാസികളുടെ കൂട്ടായ്മയാണ്  ജി ടി എഫ്.  ആറു ഗൾഫ് രാജ്യങ്ങളിലും ജി ടി എഫ് ചാപ്റ്ററുകൾ പ്രവർത്തിക്കുന്നുണ്ട് . എല്ലാ ചാപ്റ്ററുകളെയും യോജിപ്പിച്ചു കൊണ്ട് ഗ്ലോബൽ കമ്മിറ്റിയും പ്രവർത്തിക്കുന്നു . ഗ്ലോബൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ  കേരളത്തിൽ ആരംഭിച്ച  സ്റ്റീൽ ഫാക്ടറി പ്രവാസി ചരിത്രത്തിൽ തന്നെ ആദ്യ സംരംഭമാണ് .  . മുൻ വ്യവസായ മന്ത്രി ഇ പി ജയരാജൻ ശിലാസ്ഥാപനം നിർവഹിച്ച പ്രസ്തുത സ്ഥാപനം  കേരള മുഖ്യമന്ത്രി പിണറായി വിജയനാണ് ഉദ്‌ഘാടനം ചെയ്തത്. തികച്ചും സാധാരണക്കാരായ പ്രവാസികളിൽ നിന്ന് മൂലധനം സ്വരൂപിച്ചാണ് സ്റ്റീൽ ഫാക്ടറി ആരംഭിച്ചത്.

ഇതേ സംവിധാനത്തിൽ ജി ടി എഫ് കുവൈത് ചാപ്റ്റർ അംഗങ്ങൾക്ക് മാത്രമായാണ് കുവൈത്തിലെ സംരംഭങ്ങൾ ആരംഭിക്കുന്നത്.

Related News