വന്‍ തോതില്‍ മയക്കുമരുന്നുമായി രണ്ട് പ്രവാസികൾ അറസ്റ്റില്‍

  • 28/09/2021

കുവൈത്ത് സിറ്റി: വന്‍ തോതില്‍ മയക്കുമരുന്നുമായി രണ്ട് ഏഷ്യക്കാരെ ക്രിമിനല്‍ സെക്യൂരിട്ടി വിഭാഗം അറസ്റ്റ് ചെയ്തു. കടത്താനുള്ള ഉദ്ദേശത്തോടെ രണ്ട് പേരുടെ കൈയില്‍ വന്‍തോതില്‍ മയക്കുമരുന്ന് ഉള്ളതായി ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് ഡ്രഗ് കണ്‍ട്രോള്‍ ജനറല്‍ അഡ്മിനിസ്ട്രേഷന്‍ പരിശോധന നടത്തിയത്. 

മയക്കുമരുന്ന് വാങ്ങുന്നതിനുള്ള ആള്‍ എന്ന നിലയില്‍ ബന്ധപ്പെട്ട് അവരെ അധികൃതര്‍ കയ്യോടെ പിടികൂടുകയായിരുന്നു. ഇവരുടെ വീടുകളില്‍ നടത്തിയ പരിശോധനയില്‍ 50 കിലോ കെമിക്കല്‍ ഡെറിവേറ്റീവുകള്‍, 20 ഗ്രാം ഹാഷിഷ്, രണ്ട് ഗ്രാം ഹെറോയിന്‍ തുടങ്ങിയവയും പിടിച്ചെടുത്തിട്ടുണ്ട്. തുടര്‍ന്ന് നടപടികള്‍ക്കായി ഇവരെ ബന്ധപ്പെട്ട അതോറിറ്റിക്ക് കൈമാറി.

Related News