ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് കുവൈറ്റ് പ്രതിരോധ മന്ത്രിയെ സന്ദര്‍ശിച്ചു

  • 28/09/2021

കുവൈത്ത് സിറ്റി : ഇന്ത്യൻ അംബാസഡർ സിബി ജോർജ്ജ് ഉപപ്രധാനമന്ത്രിയും കുവൈറ്റ്  പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹമദ് ജാബർ അൽ-അലി അൽ-സബാഹിനെ  സന്ദർശിച്ചു. ഉഭയകക്ഷി ബന്ധങ്ങൾ മെച്ചപ്പെടുത്തുന്നതിനുള്ള വഴികൾ, ഉഭയകക്ഷി ബന്ധങ്ങൾ എന്നിവ ചർച്ച ചെയ്യുകയും, പ്രതിരോധത്തിലും സുരക്ഷയിലും, പ്രവാസി കാര്യങ്ങളിലും പരസ്പര താൽപ്പര്യമുള്ള മറ്റ് വിഷയങ്ങൾ എന്നിവ ചർച്ച  ചെയ്തതായി എംബസ്സി പുറത്തിറക്കിയ വാര്‍ത്താകുറുപ്പില്‍ അറിയിച്ചു. 

Related News