സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് കുവൈത്ത്; ആരോഗ്യ മന്ത്രി

  • 29/09/2021

കുവൈത്ത് സിറ്റി: കൊവിഡ് മഹാമാരിയുടെ പ്രതിസന്ധികളില്‍ നിന്ന് സാധാരണ ജീവിതത്തിലേക്ക് തിരികെ വന്ന ചുരുക്കം രാജ്യങ്ങളിലൊന്നാണ് കുവൈത്ത് എന്ന് ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹ്. വരാന്‍ പോകുന്ന വസന്തകാലത്ത് കുവൈത്തിലെ സ്ഥിതി ഇപ്പോള്‍ ഉള്ളതിനേക്കാള്‍ മെച്ചപ്പെട്ട അവസ്ഥയില്‍ ആയിരിക്കുമെന്നും ആരോഗ്യ മന്ത്രി പറഞ്ഞു.

"സാധരാണ ജനജീവിതം തിരികെ ലഭിക്കാന്‍ ഭാഗ്യം ലഭിച്ച ചുരുക്കം രാജ്യങ്ങളില്‍ ഒന്നാണ് കുവൈത്ത്. രാജ്യത്ത് ജീവിതം വളരെ മികച്ച രീതിയിലാണ് മുന്നോട്ട് പോകുന്നത്" ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ട് തന്നെ എല്ലാം തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ചില പ്രവര്‍ത്തനങ്ങള്‍ക്ക് ഇപ്പോഴും നിയന്ത്രണങ്ങളുണ്ട്. എന്നാല്‍, അത് മുമ്പുള്ളതിനേക്കാള്‍ വളരെ ചെറുതായി മാത്രമാണ്. നമ്മള്‍ ഈ ലോകത്തിന്‍റെ ഭാഗമാണ്. അതിനാല്‍ ലോകം പൂര്‍ണമായി ഈ മഹാമാരിയില്‍ നിന്ന് കരകയറിയാല്‍ മാത്രമേ നമുക്ക് അത് സാധ്യമാകൂ എന്നും ആരോഗ്യ മന്ത്രി കൂട്ടിച്ചേര്‍ത്തു.

Related News