230,000ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് വാക്സിന്‍ നല്‍കി കുവൈറ്റ്.

  • 29/09/2021

കുവൈത്ത് സിറ്റി: 230,000ത്തില്‍ അധികം വിദ്യാര്‍ത്ഥികള്‍ക്ക് ഇതുവരെ കൊവിഡ് വാക്സിന്‍ നല്‍കിയതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12നും 17നും ഇടയില്‍ പ്രായമുള്ള  വിദ്യാര്‍ത്ഥികള്‍ക്കാണ് വാക്സിന്‍ നല്‍കിയത്. 

അതേസമയം, അഞ്ച് മുതല്‍ 12വരെ പ്രായമുള്ള കുട്ടികള്‍ക്ക് വാക്സിന്‍ നല്‍കുന്നത് സംബന്ധിച്ചും ആരോഗ്യ മന്ത്രി ഷെയ്ഖ് ഡോ. ബാസല്‍ അല്‍ സബാഹ് പ്രതികരിച്ചു. രാജ്യാന്തര സംഘടനകള്‍ വാക്സിന് അനുമതി നല്‍കുന്നതിനായി കാത്തിരിക്കുകയാണെന്നും ഇത് ഉടനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 

Related News