കുവൈറ്റ് മലയാളി ഫോറവും കുവൈറ്റ് ഫിഷ് ഹണ്ടേഴ്സ്സും സംയുക്തമായി കടൽത്തീര ശുചീകരണ യത്‌നം നടത്തി.

  • 01/10/2021

കുവൈറ്റ് സിറ്റി : സ്വയം കണ്ടെത്താനുള്ള ഏറ്റവും നല്ല മാർഗം മറ്റുള്ളവർക്ക്‌ വേണ്ടിയുള്ള  സേവനത്തിൽ സ്വയം നഷ്ടപ്പെടുക എന്നതാണ് എന്ന് നമ്മളെ  പഠിപ്പിച്ച  ഗാന്ധിജിയുടെ ജന്മദിനമായ ,ഗാന്ധി ജയന്തിയോടനുബന്ധിച്ചു   കുവൈറ്റിലെ സാമൂഹിക സേവന രംഗത്തു എന്നും മുൻപന്തിയിൽ നിൽക്കുന്ന കുവൈറ്റ് മലയാളി ഫോറവും  കുവൈറ്റ് ഫിഷ് ഹണ്ടേഴ്സ്സും   സംയുക്തമായി കടൽത്തീര ശുചീകരണ യത്‌നം  ഒക്ടോബർ 1  വെള്ളിയാഴ്ച രാവിലെ മഹ്ബൂലയിൽ സംഘടിപ്പിച്ചു. രാവിലെ ആരംഭിച്ച പരിപാടി കുവൈറ്റിലെ അറിയപ്പെടുന്ന സാമൂഹിക പ്രവർത്തകരായ അബ്ദുൾ അസിസ് ആസ്മിയും , സലിം ഹംദാൻ ആസ്മിയും ചേർന്ന് ഉൽഘാടനം ചെയ്‌തു . റിയാസ് അഹ്‌മദ്‌ ചേലക്കര സ്വാഗതം ആശംസിക്കുകയും ഷാരോൺ തോമസ് എടാട്ട് കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് ഈ പരിപാടി വിജയകരമാക്കിതീർക്കാൻ വേണ്ട നിർദേശങ്ങൾ നൽകുകയും ചെയ്‌തു  .ദിനേശ് കുമാർ,  മുഹമ്മദ് റോഷൻ,  അർജുൻ  തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി .ജോസി വടക്കേടം  പരിപാടി വിജയകരമാക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി രേഖപ്പെടുത്തുകയും ചെയ്‌തു .

Related News