തൃശ്ശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് (ട്രാസ്‌ക് ) ഗാന്ധിജയന്തി ആഘോഷിച്ചു.

  • 02/10/2021

തൃശ്ശൂർ അസോസിയേഷൻ അംഗങ്ങൾ ഗാന്ധിജയന്തി ആഘോഷത്തിന്റെ ഭാഗമായി ഒക്ടോബർ 1വെള്ളിയാഴ്ച മാറീനാ ബീച്ച് പരിസരം ശുചീകരണം നടത്തി.ഗാന്ധി ജയന്തിയുടെ ഭാഗമായി നടത്താറുള്ള സേവന വാരത്തെ അനുസ്മരിക്കും വിധം ഈ പ്രവാസ ലോകത്തും ഒരു ശുചീകരണം നടത്തുവാൻ മുന്നോട്ട് വന്ന അംഗങ്ങളുടെ പ്രവർത്തനം ഏറെ പ്രശംസനീയം തന്നെ ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി ശ്രീ. കമാൽ  സിംഗ് രാത്തോർ ഉദ്ഘാടനം നിർവഹിച്ച പരിപാടിയിൽ  ജനറൽ സെക്രട്ടറി ശ്രീ. ജോയ് തോലത്ത് എല്ലാവർക്കും സ്വാഗതം പറഞ്ഞു. ട്രാസ്‌ക് പ്രസിഡന്റ് ശ്രീ. അജയ് പാങ്ങിൽ അംഗങ്ങൾക്ക് ഗാന്ധിജയന്തി സന്ദേശം നൽകി. വനിതാ ജനറൽ കൺവീനർ ശ്രീമതി. നസീറ ഷാനവാസ് ആശംസകൾ നേർന്നുകൊണ്ട് സംസാരിച്ചു, പരിപാടിയിൽ പങ്കെടുത്ത എല്ലാ അംഗങ്ങൾക്കും ട്രഷറർ ശ്രീ.ജാക്സൻ ജോസ് നന്ദി രേഖപ്പെടുത്തി..

Related News