കുവൈത്തിൽ മരണപ്പെട്ട ആശാ തങ്കപ്പന്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടുപോകും.

  • 03/10/2021

കുവൈറ്റ് സിറ്റി: കഴിഞ്ഞ ദിവസം കുവൈറ്റിൽ വെച്ച് ഹൃദയാഘാതം മൂലം  മരണമടഞ്ഞ പത്തനംതിട്ട, ഉള്ളന്നൂർ, കുളനട  സ്വദേശിനി  ആശാ തങ്കപ്പന്റെ (39) മൃതദേഹം ഇന്ന്  (03 /10 /2021) വൈകുന്നേരം 6.40ന്റെ  ജസീറ എയർവേസ്  വിമാനത്തിൽ നാട്ടിലേക്ക് കൊണ്ടുപോകും. പൊതുദർശനം ഇന്ന്   രാവിലെ 11.45 ന്  സബ മോർച്ചറിയിൽ. മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തീകരിച്ചത് കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ, കല കുവൈറ്റിന്റെ നേതൃത്വത്തിലും ഇന്ത്യൻ എംബസിയുടെയും സഹകരണത്തോടെയാണ്. മൃതദേഹം എയർപോർട്ടിൽ നിന്നും സ്വദേശത്തേക്കു കൊണ്ടുപോകാൻ നോർക്ക ആംബുലൻസ് സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.ഭർത്താവ് : മധു, മകൾ:  ദേവനന്ദ.

Related News