കുവൈത്ത് കേരള ഇസ്ലാഹീ സെൻറർ ,തൊഴിൽ അന്വേഷകർക്ക് പരിശീലന ക്ലാസ്സ് സംഘടിപ്പിക്കുന്നു.

  • 03/10/2021

How to grab your Dream Job എന്ന തലക്കെട്ടിൽ തൊഴിൽ  അന്വേഷണകർക്കായി കുവൈത്ത്  കേരള  ഇസ്ലാഹീ  സെൻറർ ക്രിയേറ്റിവിറ്റി  വിംഗിന്റെ  നേതൃത്വത്തിൽ  തൊഴിൽ അന്വേഷണ പരീശീലന പരിപാടി  സംഘടിപ്പിക്കുന്നു. 

2021  ഒക്ടോബർ  6  ബുധനാഴ്ച വൈകുന്നേരം  8 മണിക്ക്  സൂം  ആപ്പിലൂടെ സംഘടിപ്പിക്കുന്ന  ട്രൈനിംങ്ങ്  ക്ലാസ്സിൽ പ്രഗൽഭ കരിയർ  കോമളിസ്റ്റും, ഗൈഡുമായ പി.ടി. ഫിറോസ് ക്ലാസ്സ്  എടുക്കുന്നതാണ്. 


യോഗ്യതയും താല്പര്യവും ഉള്ള ജോലി നേടാൻ സഹായകമായ രീതിയിൽ എങ്ങിനെ ഒരു ബയോഡേറ്റ തയ്യാറാക്കാം,  

ശാസ്ത്രീയമായ രീതിയിൽ നടക്കുന്ന ഒരു ഇന്റർവ്യൂവിന് എങ്ങിനെ ഒരുങ്ങണം,   നമ്മെ സ്വയം പരിചയപ്പെടുത്തുമ്പോൾ ശ്രദ്ധിക്കേണ്ട പോയിന്റുകൾ എന്തെല്ലാം ,  നമ്മുടെ കഴിവുകളെ കുറിച്ചും ദൗർബല്യങ്ങളെ കുറിച്ചുമുള്ള ചോദ്യങ്ങൾ എങ്ങിനെ ക്രിയാത്മകമായി നേരിടാം, 

തൊഴിലന്വേഷകർക്ക് ഓഫീസുകൾ കയറി ഇറങ്ങാതെ LinkedIn വഴി എങ്ങിനെ ജോബ് മാർക്കറ്റിൽ ഇടപെടാം, 

തുടങ്ങി ഏറെ മത്സരം നിറഞ്ഞ, തൊഴിൽ മേഖലയിൽ നിങ്ങളുടെ ഇടം കണ്ടെത്താൻ അനിവാര്യമായും അറിഞ്ഞിരിക്കേണ്ട ആധുനിക ടിപ്‌സുകളെ നിങ്ങൾക്ക് ആകർഷണീയമായ ശൈലിയിൽ പരിചയപ്പെടുത്തുന്ന ഈ പരിപാടി  ഓൺലൈനിൽ സൂം  അപ്ലിക്കേഷനിൽ 
868 98612532- പാസ്സ് കോഡ് 0000) എന്നഐ ഡിയിൽ  കൂടി ഏവർക്കും  പങ്കെടുക്കുന്നതാണ് എന്ന്  സംഘാടകർ  അറിയിച്ചു.

വിശദ വിവരങ്ങൾക്ക് 94428440 , 99392791 ,എന്നീ നമ്പറുകളിൽ  ബന്ധപ്പെടാവുന്നതാണ്.

Related News