കൊവിഡ് നിയന്ത്രണങ്ങൾ പാലിക്കാത്ത എണ്ണായിരത്തോളം പേർക്കെതിരെ നടപടിക്കൊരുങ്ങി ആഭ്യന്തര മന്ത്രാലയം

  • 03/10/2021

കുവൈത്ത് സിറ്റി: കൊവിഡ് നിയന്ത്രണങ്ങളും ക്വാറന്‍റൈനുള്ള ഷ്‍ലോനാക്ക് ആപ്ലിക്കേഷനിലെ നിര്‍ദേശങ്ങളും പാലിക്കാത്ത സ്വദേശികളും വിദേശികളുമായ എണ്ണായിരത്തോളം പേർക്കെതിരെ നടപടിക്കൊരുങ്ങി ആഭ്യന്ത്രാലയം. മാനദണ്ഡങ്ങൾ പാലിക്കാതെ യാത്ര ചെയ്തവര്‍ക്കെതിരെ മാത്രം ലഭിച്ചത് ആയിരത്തിലധികം പരാതികളാണ്. 

ആരോഗ്യ മന്ത്രാലയം ആഭ്യന്തര മന്ത്രാലയത്തിലെ ജനറല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് വിഭാഗത്തിന് കൈമാറിയ പരാതികൾ  പരിശോധിച്ച് വരികയാണ്. ഇതുവരെ അഡ്മിനിസ്ട്രേഷന് 3000 പരാതികള്‍ ലഭിച്ചതായി വൃത്തങ്ങള്‍ അറിയിച്ചു. 

പരാതികള്‍ ലഭിക്കുന്നത് തുടര്‍ന്ന് കൊണ്ടിരിക്കുകയാണ്. ആരോഗ്യമന്ത്രാലയം കൈമാറിയ 5000 പരാതികൾ കൂടി പരിഗണിച്ചാൽ  പരാതികളുടെ എണ്ണം 8000  ആയി ഉയര്‍ന്നേക്കുമെന്നും വൃത്തങ്ങള്‍ ഔദ്യോഗിക വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.

Related News