ബാങ്ക് വായ്പ തട്ടിപ്പ്; പ്രതികളെ ശിക്ഷിച്ചു.

  • 03/10/2021

കുവൈത്ത് സിറ്റി : വ്യാജ രേഖകകള്‍ ഹാജരാക്കി വായ്പ തട്ടിപ്പ് നടത്തിയ 16  സ്വദേശികളെ കോടതി മൂന്ന് മുതൽ ഏഴ് വർഷം വരെ തടവ് ശിക്ഷ വിധിച്ചു. നിരവധി കമ്പിനികളുടെ പേരില്‍  വ്യാജ ശമ്പള സർട്ടിഫിക്കറ്റുകളും കമ്പനി സർട്ടിഫിക്കറ്റുകളും  ചമച്ച് 7,000 മുതൽ 25,000 ദിനാർ വരെയാണ്  പ്രതികള്‍ തട്ടിയെടുത്തത്. ശിക്ഷിക്കപ്പെട്ടവര്‍  സർക്കാർ സ്ഥാപനങ്ങളിലും സ്വകാര്യ മേഖലയിലേയും ജോലി ചെയ്തു വരികയായിരുന്നു.വിധിയെ തുടര്‍ന്ന് 16 പേരുടെയും പേരുകള്‍ ക്രെഡിറ്റ് ഇൻഫർമേഷൻ കമ്പനി (സ്കൈനെറ്റ്) സൈറ്റിൽ പട്ടികയില്‍  ഉള്‍പ്പെടുത്തിയതായി അധികൃതര്‍ പറഞ്ഞു. 

Related News