കുവൈറ്റ് സിറ്റി: മഹാത്മാഗാന്ധിയുടെ ആശയങ്ങൾക്കും ആദർശ്ശങ്ങൾക്കും പ്രസക്തി വർദ്ദിച്ചിരിക്കയാണെന്ന് യുത്ത് കോൺഗ്രസ് സംസ്താന വൈസ് പ്രസിഡന്റ് കെ എസ് ശബരിനാഥൻ എക്സ് എം എൽ എ പ്രസ്താവിച്ചു. ഓവർസ്സിസ് ഇൻഡ്യൻ കൾച്ചറൽ കോൺഗ്രസ് (ഓ ഐ സി സി) കുവൈറ്റ് നാഷണൽ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട മഹാത്മാ ഗാന്ധിയുടെ 152-ാമത് ജന്മദിന സമ്മേളനം ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഇൻഡ്യയുടെ സ്വാതന്ത്ര്യവും, മതേതരത്വവും, ജനാധിപത്യവും, സുരക്ഷിതമായി സംരക്ഷിക്കപ്പെടണമെങ്കിൽ, ഇൻഡ്യയിൽ സമാധാനവും, മത സൗഹാർദ്ദവും നില നിൽക്കണമെങ്കിൽ, ഇൻഡ്യയുടെ ഐക്യവും, അഖണ്ഡതയും സുരക്ഷിതമായി നില നിൽക്കണമെങ്കിൽ ഗാന്ധിജിയുടെ ആദർശങ്ങൾ മുറുകെ പിടിച്ചേ മതിയാകു. ഗാന്ധിജിയെ ചരിത്രത്തിൽ നിന്ന് തന്നെ നീക്കം ചെയ്യുവാൻ സഘപരിവാർ ശക്തികൾ ശ്രമിക്കുംബോൾ അതിനെതിരെ ജനാധിപത്യ വിശ്വാസികൾ ഒറ്റക്കെട്ടായി നിലകൊള്ളണമെന്നും അദ്ദേഹം പറഞ്ഞു. ഓ ഐ സി സി ദേശിയ കമ്മറ്റി പ്രസിഡന്റ് വർഗിസ് പുതുക്കുളങ്ങര അധ്യക്ഷത വഹിച്ചു. കൺ വിനർ ശാമുവേൽ ചാക്കോ കാട്ടുർകളിക്കൽ സ്വാഗതം ആശംസിക്കുകയും സർവ്വമത പ്രാർത്തനക്കും നേത്രത്വം നൽകി. വർഗ്ഗിസ് ജോസഫ് മാരാമൺ, എബി വാരിക്കാട്, ഹമിദ് കേളോത്ത്, ജോയ് ജോൺ തുരുത്തിക്കര, രാജിവ് നടുവിലേമുറി, എം എ നിസാം, മനോജ് ചണ്ണപ്പേട്ട, റോയ് കൈതവന, ജോയ് കരവാളുർ, സുരേഷ് മാത്തുർ, പ്രേംസൺ കായംകുളം, ജോബിൻ ജോസ്, മാത്യു ചെന്നിത്തല, വിധുകുമാർ, ഷംസു താമരക്കുളം, ബിനോയ് ചന്ദ്രൻ, ജസ്റ്റിൻ ജെയിംസ്, അലൻ ഇടുക്കി, ജോമോൻ കോയിക്കര, ഇസ്മായിൽ മലപ്പുറം, ഷംസു കുക്കു, ലിപിൻ മുഴുക്കുന്നു, സൂരജ് കണ്ണൻ എന്നിവർ പ്രസംഗിച്ചു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?