കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആതുരശുശ്രൂഷ രംഗത്ത് സേവനം അനുഷ്ഠിക്കുന്നവരുടെ പൊതു കൂട്ടായ്മയായ കേരളൈറ്റ്‌സ് മെഡിക്കൽ ഫോറം, കുവൈറ്റിന്റെ പ്രവർത്തനങ്ങൾക്ക് ഔദ്യോഗികമായ തുടക്കമായി. സർക്കാർ സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന മലയാളികളായ നഴ്‌സുമാർ, പാരാ മെഡിക്കൽ ജീവനക്കാർ തുടങ്ങിയവരുടെ കൂട്ടായ്മക്കാണ് ആരംഭം കുറിച്ചിരിക്കുന്നത്. കുവൈറ്റിലെ ആരോഗ്യ മേഖലയിൽ പ്രവർത്തിക്കുന്നവരുടെ പൊതുവായ കൂട്ടായ്മ രൂപപ്പെടുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും ഇതിൽ ഭാഗമായ എല്ലാ ആരോഗ്യ പ്രവർത്തകർക്കാരെയും അഭിവാദ്യം ചെയ്യുന്നതായും വെർച്ചാൽ പ്ലാറ്റഫോമിൽ നടന്ന ചടങ്ങ് ഉദ്ഘാടനം ചെയ്തുകൊണ്ടു ആരോഗ്യ മന്ത്രി വീണാ ജോർജ്ജ് പറഞ്ഞു. ഉദ്ഘാടന ചടങ്ങിൽ അഡ്‌ഹോക് കമ്മറ്റി കൺവീനർ ഗീത സുദർശൻ അദ്ധ്യക്ഷയായിരുന്നു. നോർക്ക റൂട്ട്സ് റെസിഡൻണ്ട് വൈസ് ചെയര്മാന് കെ.വരദരാജൻ, ഇന്ത്യൻ മെഡിക്കൽ ഫോം കുവൈറ്റ് പ്രസിഡണ്ട് ഡോക്ടർ അമീർ അഹമ്മദ്, പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ എൻ.അജിത്കുമാർ, കല കുവൈറ്റ് ജനറൽ സെക്രട്ടറി സി.കെ.നൗഷാദ് കേരളൈറ്റ്‌സ് മെയ്‌ഡ്ക്കൽ ഫോറം ഉപദേശക സമിതി അംഗം സജി തോമസ് മാത്യു എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. സംഘടനയുടെ ലോഗോ രൂപകൽപന ചെയ്ത ശ്രീകുമാർ വല്ലനക്ക് ചടങ്ങിൽ ഉപഹാരം നൽകി ആദരിച്ചു. അഡ്‌ഹോക് കമ്മറ്റി ജോയിന്റ് കൺവീനർ ലിസി വിൽസൺ സ്വാഗതം ആശംസിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി ബിന്സില് വർഗീസ് നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?