താമസ രേഖ ഫീസ്‌ വര്‍ദ്ധിപ്പിക്കുവാന്‍ നിര്‍ദ്ദേശം നല്‍കി പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍

  • 04/10/2021

കുവൈത്ത് സിറ്റി : വിദേശികളുടെ താമസ രേഖ ഫീസ്‌ വര്‍ദ്ധിപ്പിക്കുവാന്‍ പാം അനുമതി നല്‍കിയതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.ഇത് സംബന്ധമായ നിര്‍ദ്ദേശം കഴിഞ്ഞ ദിവസമാണ് മന്ത്രിസഭ പരിഗണയില്‍ വന്നത്.  സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിലെ അസന്തുലിതാവസ്ഥ പരിഹരിക്കാനും രാജ്യത്തിന്‍റെ വരുമാനം വർദ്ധിപ്പിക്കുന്നതിനുമായി പുതിയ തീരുമാനമെന്ന് അധികൃതര്‍ അറിയിച്ചു. പുതുക്കിയ  ഫീസ്‌ 2022-ന്‍റെ രണ്ടാം പാദത്തിലാണ് നടപ്പിലാകുക. 

സ്വദേശികള്‍ക്കും വിദേശികള്‍ക്കുമായി മേഖല തിരിച്ച് തൊഴില്‍ ക്വാട്ടകള്‍ നിശ്ചയിക്കുക, സ്വകാര്യ മേഖലയില്‍  2022  മുതല്‍ അഞ്ച് ശതമാനം സ്വദേശിവല്‍ക്കരണം ആരംഭിച്ച്  2025 അവസാനത്തോടെ 20 ശതമാനത്തില്‍ എത്തിക്കുക. കൂടുതല്‍  തൊഴിൽ വൈദഗ്ധ്യം ആവശ്യമായ മേഖലയില്‍ സ്വദേശികളെ പ്രോസാല്‍ഹിപ്പിക്കുക. വിദഗ്ധരായ വിദേശ തൊഴിലാളികളെ ആകർഷിക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുക.  ഡിജിറ്റൽ, സൈബർ മേഖലയിലെ നൂതനമായ സാങ്കേതിക സാധ്യതകള്‍ ഉപയോഗപ്പെടുത്തുക തുടങ്ങിയ നിര്‍ദ്ദേശങ്ങളാണ് പബ്ലിക് അതോറിറ്റി ഓഫ് മാന്‍പവര്‍ സമര്‍പ്പിച്ചിരിക്കുന്നത്. 

Related News