കുവൈത്ത് എയര്‍പോര്‍ട്ടില്‍ നിന്നും 6 കിലോ കഞ്ചാവ് പിടിച്ചെടുത്തു

  • 04/10/2021

കുവൈത്ത് സിറ്റി : കുവൈത്ത്  ഇന്റർനാഷണൽ എയർപോർട്ടില്‍ നിന്നും  കസ്റ്റംസ് ഉദ്യോഗസ്ഥർ 6 കിലോ കഞ്ചാവ് പിടിച്ചെടുത്തു. വിദേശത്ത് നിന്നും വന്ന യാത്രക്കാരില്‍ നിന്നാണ് ഡ്രഗ്സ് കണ്ടെടുത്തത്.സംശയത്തെ തുടര്‍ന്ന് ദേഹ പരിശോധന നടത്തിയ യാത്രക്കാരന്‍റെ  ജാക്കറ്റില്‍  ഒളിപ്പിച്ച നിലയിലാണ്  മയക്കുമരുന്ന് പിടി കൂടിയതെന്ന് പ്രാദേശിക പത്രമായ അൽ റായ് റിപ്പോർട്ട് ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതികളെ പ്രോസിക്യൂഷന്  കൈമാറി. സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണത്തിന് ഉത്തരവ് നല്‍കി. 

Related News