കുവൈത്ത് സിറ്റി: കുവൈറ്റിലുൾപ്പെടെ ലോകമെമ്പാടുമുള്ള ഉപയോക്താക്കൾക്ക് വാട്ട്‌സ്ആപ്പ്, ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് എന്നിവയുടെ ഉപയോഗം തടസ്സപ്പെട്ടു. ഉപയോക്താക്കൾക്ക് കംപ്യൂട്ടറിലും മൊബൈലിലും ലോഗിൻ ചെയ്യാൻ കഴിയാതെ വരുകയും, പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും ചെയ്തു. ജനപ്രിയ സോഷ്യൽ മീഡിയ സൈറ്റായ ഫേസ്ബുക്കും ഏറ്റവും വലിയ സന്ദേശമയയ്‌ക്കൽ പ്ലാറ്റ്‌ഫോമായ വാട്ട്‌സ്ആപ്പും ഏകദേശം 7:00 മണി മുതൽ പ്രവർത്തനരഹിതമായി . ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം, വാട്ട്‌സ്ആപ്പ് എന്നിവ പ്രവർത്തിക്കുന്നില്ലെന്ന് ഔട്ടജ് ട്രാക്കിംഗ് വെബ്‌സൈറ്റ് ഡൗൺഡീറ്റക്ടർ റിപ്പോർട്ട് ചെയ്തു. ചില സാങ്കേതിക കാരണങ്ങളാല്‍ പ്രവര്‍ത്തനങ്ങളില്‍ തടസം നേരിട്ടതില്‍ ഖേദിക്കുന്നുവന്ന് ഫേസ്ബുക്ക് തങ്ങളുടെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച സന്ദേശത്തില്‍ വ്യക്തമാക്കി. സെർവർ തകരാറിനെ തുടർന്നാണ് വാട്സാപ്പ് പ്രവർത്തനം തടസപ്പെട്ടത്. ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിൽ പ്രശ്നം തുടരുന്നു. തകരാർ പരിഹരിക്കുന്നതിനുള്ള തീവ്രശ്രമത്തിലാണ് സാങ്കേതിക വിദഗ്ദ്ധർ.
Lorem ipsum dolor sit amet, consectetur adipisicing elit. Velit omnis animi et iure laudantium vitae, praesentium optio, sapiente distinctio illo?