മൂന്നാം ഡോസ് ബൂസ്റ്റര്‍ വാക്സിന്‍; പ്രവാസികൾക്കും ആരോഗ്യ മന്ത്രാലയം സന്ദേശം അയച്ച് തുടങ്ങി.

  • 05/10/2021

കുവൈത്ത് സിറ്റി: കൊവിഡ് വാക്സിന്‍ മൂന്നാം ഡോസ് എടുക്കേണ്ട പ്രവാസികൾക്കും ആരോഗ്യ മന്ത്രാലയം സന്ദേശം അയച്ച് തുടങ്ങി. വാക്സിന്‍ എടുക്കേണ്ട ദിവസമാണ് സന്ദേശത്തിലുള്ളത്. അതേസമയം, ബൂസ്റ്റര്‍ ഡോസ് എടുക്കേണ്ട പൗരന്മാര്‍ക്ക് അത് നല്‍കി കഴിഞ്ഞതായാണ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്. 

ഇതുവരെ സാമൂഹ്യ പ്രതിരോധശേഷി ലക്ഷ്യമിട്ടുകൊണ്ടുള്ള മന്ത്രാലയത്തിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിജയം കണ്ടുവെന്നാണ് വിലയിരുത്തല്‍. ആരോഗ്യ മുന്‍കരുതലുകള്‍ പാലിച്ച് കൊണ്ട് തന്നെ സാധാരണ ജീവിതത്തിലേക്ക് കുവൈത്ത് മടങ്ങിയെത്തി കഴിഞ്ഞു.

Related News