രാജ്യത്തിന്‍റെ ചരിത്രം സംസ്കാരവും തെളിയുന്ന പവലിയന്‍; ദുബൈ എക്പോയില്‍ തിളങ്ങി കുവൈത്ത്.

  • 05/10/2021

കുവൈത്ത് സിറ്റി: കുവൈത്തിന്‍റെ പൈതൃകവും ചരിത്രവും സംസ്കാരവും തൊട്ടറിയാനുള്ള അവസരമൊരുക്കി ദുബൈ എക്പോയിലെ പവലിയന്‍. കുവൈത്തിനെ അടുത്തറിയാനുള്ള ഏറ്റവും മികച്ച അവസരമാണ് ഒരുങ്ങിയിരിക്കുന്നതെന്ന്   കുവൈത്ത് പവലിയന്‍ സന്ദര്‍ശിച്ചവര്‍ അഭിപ്രായം രേഖപ്പെടുത്തി.

യുഎഇയുടെ സുലൈമാന്‍ അല്‍ ഷെഹിയും കുവൈത്ത് പവലിയന്‍ സന്ദര്‍ശിച്ചു. കുവൈത്തിലെ ഏറ്റവും പുതിയ വികസന പദ്ധതികൾ കാണുന്നതിനായി പവലിയൻ സന്ദർശിക്കാനുള്ള തന്‍റെ താൽപര്യത്തെക്കുറിച്ച് അദ്ദേഹം തുറന്നു പറഞ്ഞു. 

ഒപ്പം യുഎഇക്കും കുവൈത്തിനും പൊതുവായ ചരിത്രവും സംസ്കാരവും മതവുമുണ്ടെന്നും അദ്ദേഹം പറഞ്ഞു. 'പുതിയ കുവൈത്ത് ... സുസ്ഥിരതയ്ക്കുള്ള പുതിയ അവസരങ്ങൾ' എന്ന മുദ്രാവാക്യവും അദ്ദേഹത്തെ ആകര്‍ഷിച്ചിട്ടുണ്ട്.

Related News