കുവൈത്തില്‍ ഉപേക്ഷിക്കപ്പെട്ട 26 കാറുകൾ നീക്കം ചെയ്തു.

  • 05/10/2021

കുവൈത്ത് സിറ്റി : പൊതുസ്ഥലങ്ങളില്‍ ദീര്‍ഘനാളായി നിര്‍ത്തിയിട്ടിരുന്ന  26 കാറുകൾ നീക്കം ചെയ്തതായി മുനിസിപ്പാലിറ്റി അധികൃതര്‍ അറിയിച്ചു. ഫർവാനിയ ഏരിയയില്‍ നിന്നാണ് കാറുകള്‍ നീക്കം ചെയ്തത്. നേരത്തെ കാറുകള്‍ വൃത്തിയാക്കാതെ പൊതുസ്ഥലങ്ങളില്‍ ദീര്‍ഘനാള്‍ നിര്‍ത്തിയിട്ടിരുന്നാല്‍ പിഴ ചുമത്തുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചിരുന്നു.ഇത്തരം വാഹനങ്ങളെ നിരീക്ഷിച്ച ശേഷം മൂന്ന് ദിവസത്തെ നോട്ടീസ് നല്‍കി വാഹനങ്ങളില്‍ സ്റ്റിക്കര്‍ പതിപ്പിക്കും.  നിശ്ചിത സമയപരിധിക്ക് ശേഷവും വാഹനം എടുത്തുമാറ്റിയില്ലെങ്കില്‍ അവ മുനിസിപ്പാലിറ്റി തന്നെ നീക്കം ചെയ്യും. വാഹനങ്ങള്‍ വൃത്തിയാക്കി സൂക്ഷിക്കാന്‍ പൊതുജനങ്ങളെ പ്രേരിപ്പിക്കാനും വൃത്തിഹീനമായി ഉപേക്ഷിക്കുന്ന കാറുകള്‍ ചുറ്റുപാടുകളെ മോശമായി ബാധിക്കുന്നത് സംബന്ധിച്ച് അവബോധം നല്‍കാനുമാണ് പുതിയ ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നതെന്ന് അധികൃതര്‍ അറിയിച്ചു. രാജ്യത്തിലെ വിവിധ  പ്രദേശങ്ങളില്‍ നൂറുകണക്കിന് വാഹനങ്ങളാണ് ഇത്തരത്തില്‍ നിര്‍ത്തിയിട്ടിരിക്കുന്നത്.

Related News