കർഷകരുടെ സമരം ഇന്ത്യയിലെ മുഴുവൻ ജനതയും ഏറ്റെടുത്തു നടത്തണം'; ജെ സി സി മിഡിലീസ്റ്റ് കമ്മിറ്റി.

  • 05/10/2021

കുവൈത്ത് സിറ്റി: രാജ്യതലസ്ഥാനത്ത് ഒരു വർഷത്തോളമായി തുടർന്ന് വരുന്ന കർഷകരുടെ സമരം  ഇനി ഇന്ത്യയിലെ മുഴുവൻ ജനതയും  ഏറ്റെടുത്തു  നടത്തണമെന്നും  രാജ്യത്തെ മൊത്തം ജനങ്ങൾക്കുവേണ്ടി  കർഷകർ നടുത്തുന്ന സമരത്തെ  അധികാരത്തിൻ്റെ ശക്തിയിൽ കൊന്നൊടുക്കുന്ന മൃഗീയ  നിലപാടുകളെ മുഴുവൻ ജനങ്ങളും ചോദ്യം ചെയ്യണമെന്നും ജെ സി സി മിഡിലീസ്റ്റ് കമ്മിറ്റി വൈസ് പ്രസിഡണ്ട് കോയ വേങ്ങര   ആവശ്യപ്പെട്ടു. കർഷകരുടെ ആവശ്യം ഓരേ സമയം കോർപ്പറേറ്റ് വൽക്കരണത്തിനും നവസാമ്പത്തിക നയത്തിനും എതിരാണ്. രാജ്യത്തെ ജനങ്ങൾ ജനാധിപത്യപരമായി നടത്തുന്ന  സമരത്തെ ഇങ്ങനെ അടിച്ചമർത്തുന്ന ഫാസിസ്റ്റ് രീതിക്ക് എതിരെ മുഴുവൻ ജനങ്ങളും പ്രതിഷേധിക്കണമെന്നും അദ്ദേഹം  പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. മരണപ്പെട്ട കർഷകരുടെ കുടുംബങ്ങളോട് അനുശോചനം രേഖപ്പെടുത്തുന്നതിനൊപ്പം നഷ്ടപരിഹാരം  നൽകണമെന്നും  പ്രമേയം ആവശ്യപെട്ടു

Related News