വര്‍ക്ക് വിസയ്ക്കും വിസിറ്റ് വിസയ്ക്കും കൂടുതല്‍ ഇളവുകള്‍

  • 05/10/2021

കുവൈത്ത് സിറ്റി: എന്‍ട്രി വിസകള്‍ അനുവദിക്കുന്നതില്‍ കൂടുതല്‍ ഇളവുകള്‍ നല്‍കി മന്ത്രിതല കൊറോണവൈറസ് എമര്‍ജെന്‍സി കമ്മിറ്റി. ഭക്ഷ്യസുരക്ഷാ മേഖലയിൽ പ്രവർത്തിക്കുന്ന ബിസിനസുകൾക്കാണ് ഇളവ് നല്‍കിയിട്ടുള്ളത്, ഈ മേഖലകളിൽ വാണിജ്യ സന്ദർശന വിസകൾ, വർക്ക് വിസകൾ എന്നിവ നൽകുന്നത് പുനരാരംഭിക്കും,  ഒപ്പം കൃഷിയിടങ്ങള്‍, റെസ്റ്ററെന്‍റുകളും ഫുഡ് ഇന്‍ഡസ്ട്രിയും, ബേക്കറി, മത്സ്യബന്ധനം എന്നീ മേഖലകളിലെ വര്‍ക്ക് പെര്‍മിറ്റുകള്‍ക്ക് നിയന്ത്രണങ്ങള്‍ നീക്കിയതായി സര്‍ക്കാര്‍ കമ്മ്യൂണിക്കേഷന്‍ സെന്‍റര്‍ അറിയിച്ചു.

പൗള്‍ട്രി ഫാമുകള്‍ക്കും പാൽ ഉൽപന്ന സ്ഥാപനങ്ങൾക്കും ഭക്ഷ്യവസ്തുക്കളുമായി ബന്ധപ്പെട്ട പ്രവര്‍ത്തിക്കുന്ന നിര്‍മ്മാതാക്കള്‍ക്കും  ഇറക്കുമതിക്കാർക്കും ഇളവ് ലഭിക്കും. വാക്സിനേഷന്‍ നിയമവും ആരോഗ്യ നിര്‍ദേശങ്ങളും അടക്കം മന്ത്രിസഭയുടെ വ്യവസ്ഥകള്‍ എല്ലാം പാലിക്കണമെന്ന് കമ്മിറ്റി വ്യക്തമാക്കിയിട്ടുണ്ട്.

Related News