കുവൈത്തിൽനിന്ന് പുറത്തുപോകുന്ന യാത്രക്കാർക്ക് പുതിയ ഫീസ് ഏർപ്പെടുത്തി DGCA.

  • 05/10/2021

കുവൈത്ത് സിറ്റി: 'ഏർളി എൽക്വയറി' ആപ്ലിക്കേഷൻ പ്രാബല്യത്തിൽ വന്നതോടെ കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ കൂടെ രാജ്യം വിടുന്ന യാത്രക്കാർക്ക് കുവൈത്ത് പുതിയ ഫീസ് ഏർപ്പെടുത്തി. ഡിജിസിഎ യുടെ സംവിധാനത്തിലൂടെ ഈ ഫീസ് അവരുടെ എയർ ടിക്കറ്റിൽ ഉൾക്കൊള്ളിക്കുമെന്ന് പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.

ഏകദേശം 3.5 മുതൽ നാല് ഡോളർ വരെയാകും ഫീസ് വരിക. ഏർളി എൽക്വയറി' സംവിധാനത്തിനായി ഒരു കരാർ നൽകാനും ഏഴ് വർഷത്തേക്ക് ഒരു കമ്പനിയിൽ യാത്രക്കാരെ രജിസ്റ്റർ ചെയ്യുന്നതിനും റെഗുലേറ്ററി അധികാരികളിൽ നിന്നുള്ള അനുമതിക്കായി ഡിജിസിഎ അഭ്യർത്ഥിച്ചിട്ടുണ്ട്.

Related News